രാഹുൽ ഗാന്ധിയുടെ മണ്ഡല പര്യടനം

കല്‍പറ്റ, സുല്‍ത്താന്‍ ബത്തേരി മണ്ഡലങ്ങളിലാണ് രാഹുലിന് ഇന്ന് പരിപാടികളുള്ളത്.കല്‍പ്പറ്റയിലെ കലക്ട്രേറ്റില്‍ എം പീസ് ഫെസിലിറ്റേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച ശേഷം കല്‍പ്പറ്റ ടൌണിലും അദ്ദേഹം പൊതുപരിപാടിയില്‍ സംബന്ധിക്കും. തുടര്‍ന്ന് കമ്പളക്കാട്, പനമരം, മാനന്തവാടി, പുല്‍പ്പള്ളി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലും രാഹുല്‍ വോട്ടര്‍മാരെ നേരില്‍ കാണും.

0

കൽപ്പറ്റ : വയനാട് എം.പിയും കോണ്‍ഗ്രസ് അധ്യക്ഷനും മായ രാഹുല്‍ ഗാന്ധിയുടെ മണ്ഡല പര്യടനം രണ്ടാം ദിവസവും തുടരുന്നു. കല്‍പറ്റ സിവില്‍ സ്‌റ്റേഷനിലെ എം.പി ഫെസിലിറ്റേഷന്‍ സെന്ററിലാണ് രാഹുല്‍ ഇപ്പോഴുള്ളത്. കല്‍പറ്റ, സുല്‍ത്താന്‍ ബത്തേരി മണ്ഡലങ്ങളിലാണ് രാഹുലിന് ഇന്ന് പരിപാടികളുള്ളത്.കല്‍പ്പറ്റയിലെ കലക്ട്രേറ്റില്‍ എം പീസ് ഫെസിലിറ്റേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച ശേഷം കല്‍പ്പറ്റ ടൌണിലും അദ്ദേഹം പൊതുപരിപാടിയില്‍ സംബന്ധിക്കും. തുടര്‍ന്ന് കമ്പളക്കാട്, പനമരം, മാനന്തവാടി, പുല്‍പ്പള്ളി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലും രാഹുല്‍ വോട്ടര്‍മാരെ നേരില്‍ കാണും.

രാഹുൽ ഗാന്ധിയുടെ റോഡ് ഷോ കൽപ്പറ്റ നഗരസഭാ ഓഫീസിന് മുന്നിൽ നിന്നാണ് തുടങ്ങിയത്. ”കോൺഗ്രസ് പ്രവർത്തകനാണ് ഞാൻ, പക്ഷേ വയനാട്ടിലെ ഏത് പൗരൻമാർക്കും ഏത് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവർക്കും എന്‍റെ ഓഫീസിന്‍റെ വാതിൽ തുറന്നു കിടക്കുമെന്ന് റോഡ് ഷോയിൽ രാഹുൽ പറ‍ഞ്ഞു.

കൽപ്പറ്റ മുൻസിപ്പൽ ഓഫീസിൽ നിന്നും പഴയ ബസ് സ്റ്റാന്‍റ് വരെയാണ് ആദ്യ റോഡ് ഷോ. അതിന് ശേഷം പനമരം ,പുൽപ്പള്ളി,നടവയൽ എന്നിവിടങ്ങളിലെല്ലാം രാഹുലെത്തും. മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള മേഖലയിൽ അടക്കം ആറിടത്താണ് ഇന്ന് റോഡ് ഷോ സംഘടിപ്പിച്ചിട്ടുള്ളത്. പരമാവധി വോട്ടര്‍മാരെ നേരിട്ട് കാണാനാകും വിധമാണ് എംപിയുടെ സന്ദര്‍ശനമെന്നാണ് കോൺഗ്രസ് നേതൃത്വം അറിയിക്കുന്നത്.

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ അടക്കം മുതിര്‍ന്ന കോൺഗ്രസ് നേതാക്കളുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് രാഹുൽ ഗാന്ധിയുടെ മണ്ഡല സന്ദര്‍ശനം. തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയാൻ താൽപര്യമറിയിച്ച രാഹുൽ ഗാന്ധി ബാക്കി തീരുമാനങ്ങളുടെ കാര്യത്തിൽ ഇതുവരെ മനസ് തുറന്നിട്ടില്ല.ജില്ലയിലെങ്ങും കനത്ത എസ്.പി.ജി സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന സന്ദര്‍ശനത്തിനിടെ മണ്ഡലത്തില്‍ 15 ഇടങ്ങളിലാണ് രാഹുലിന്റെ പൊതുപരിപാടികള്‍.

You might also like

-