മെഗാ പാക്കേജ് ‘തെരുവില്‍ നടക്കുന്ന കുടിയേറ്റ തൊഴിലാളിക്ക് പണമാണ് വേണ്ടത്, കടമല്ല. രാഹുല്‍ ഗാന്ധി
‘തെരുവില്‍ നടക്കുന്ന കുടിയേറ്റ തൊഴിലാളിക്ക് പണമാണ് വേണ്ടത്, കടമല്ല. കഷ്ടപ്പെടുന്ന കര്‍ഷകന് പണമാണ് വേണ്ടത്, കടമല്ല,’ ഗാന്ധി പറഞ്ഞു, ‘നമ്മള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ ഇത് ഒരു മഹാദുരന്തമായി മാറുമെന്നും’ രാഹുല്‍
ഡൽഹി :കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മെഗാ പാക്കേജ് നിലവിലെ പ്രതിസന്ധികള്‍ മറികടക്കാന്‍ അപര്യാപ്തമാണെന്ന് രാഹുല്‍ ഗാന്ധി എം പി . പാക്കേജ് പുനഃപരിശോധിക്കണമെന്നും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും നേരിട്ട് പണം എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.‘നമ്മുടെ ജനങ്ങള്‍ക്ക് പണം ആവശ്യമാണ്. പ്രധാനമന്ത്രി ഈ പാക്കേജ് പുനര്‍വിചിന്തനം ചെയ്യണം. നേരിട്ടുള്ള പണ കൈമാറ്റത്തെക്കുറിച്ചും എംഎന്‍ആര്‍ജിഎയുടെ കീഴില്‍ 200 പ്രവൃത്തി ദിവസങ്ങളെക്കുറിച്ചും കര്‍ഷകര്‍ക്കുള്ള പണത്തെക്കുറിച്ചും മോദിജി ചിന്തിക്കണം’ രാഹുല്‍ ഗാന്ധി പറഞ്ഞു.
‘തെരുവില്‍ നടക്കുന്ന കുടിയേറ്റ തൊഴിലാളിക്ക് പണമാണ് വേണ്ടത്, കടമല്ല. കഷ്ടപ്പെടുന്ന കര്‍ഷകന് പണമാണ് വേണ്ടത്, കടമല്ല,’ ഗാന്ധി പറഞ്ഞു, ‘നമ്മള്‍ അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ ഇത് ഒരു മഹാദുരന്തമായി മാറുമെന്നും’ രാഹുല്‍ ഗാന്ധി മുന്നറിയിപ്പ് നല്‍കി.രാജ്യത്തിന് റേറ്റിംഗ് ഉണ്ടാക്കുന്നത് കര്‍ഷകരും തൊഴിലാളികളുമാണ്. വിദേശ ഏജന്‍സികളുടെ റേറ്റിംഗിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ ആകുലപ്പെടരുതെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. രാജ്യത്തെ ലോക്ക്ഡൗണ്‍ നിയന്ത്രണം നീക്കുന്നത് ആലോചിച്ചുവേണം. പ്രായമുള്ളവരെയും രോഗികളെയും പരിഗണിച്ച് വേണം ഇളവുകള്‍ നല്‍കാനെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.