റഫേല്‍ ഇടപാടിൽ വാൻ അഴിമതി റഫേല്‍ കരാറിന് രണ്ട് ദിവസം മുമ്പ് ഫ്രഞ്ച് പ്രസിഡന്റിന്റെ കാമുകിയുടെ സിനിമ നിര്‍മ്മിക്കാന്‍ റിലയന്‍സ് കരാറിലെത്തി;

നടിയുമായി ജൂലി ഗയെത്തുമായി റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ് സിനിമാ നിര്‍മ്മാണത്തിന് കരാര്‍ ഒപ്പിട്ടു. ഇതിന് പിന്നാലെയാണ് അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഡിഫന്‍സിന് റഫേല്‍ വിമാന നിര്‍മ്മാണത്തിനുള്ള കരാര്‍ ലഭിക്കുന്നത്. ഫ്രഞ്ച് കമ്പനിയായ ഡസോല്‍ട്ടും റിലയന്‍സും സംയുക്തമായുള്ള കമ്പനിയാണ് ഡസോള്‍ട്ട് റിലയന്‍സ് എയ്‌റോസ്‌പേസ് ലിമിറ്റഡ്. ഈ കമ്പനിക്കാണ് റഫേല്‍ വിമാനങ്ങളുടെ നിര്‍മ്മാണത്തിനുള്ള കരാര്‍ ലഭിച്ചിരിക്കുന്നത്.

0

ഡൽഹി : പ്രധാന മന്ത്രി നരേന്ദ്ര മോദിയും ഫ്രഞ്ച് പ്രസിഡന്റായിരുന്ന ഫ്രാന്‍സിസ് ഹൊളാണ്ടും 36 റഫേല്‍ വിമാനങ്ങള്‍ക്കായുള്ള കരാര്‍ ഒപ്പിടുന്നത് അദ്ദേഹം റിപ്പബ്‌ളിക് ഡേയ്ക്ക് മുഖ്യാതിഥി ആയി ഇന്ത്യയില്‍ എത്തിയപ്പോഴാണ്. ഇതിന് രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ഫ്രാന്‍സിസ് ഹൊളാണ്ടിന്റെ പാര്‍ട്ണറും (കാമുകി) നടിയുമായി ജൂലി ഗയെത്തുമായി റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ് സിനിമാ നിര്‍മ്മാണത്തിന് കരാര്‍ ഒപ്പിട്ടു. ഇതിന് പിന്നാലെയാണ് അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഡിഫന്‍സിന് റഫേല്‍ വിമാന നിര്‍മ്മാണത്തിനുള്ള കരാര്‍ ലഭിക്കുന്നത്. ഫ്രഞ്ച് കമ്പനിയായ ഡസോല്‍ട്ടും റിലയന്‍സും സംയുക്തമായുള്ള കമ്പനിയാണ് ഡസോള്‍ട്ട് റിലയന്‍സ് എയ്‌റോസ്‌പേസ് ലിമിറ്റഡ്. ഈ കമ്പനിക്കാണ് റഫേല്‍ വിമാനങ്ങളുടെ നിര്‍മ്മാണത്തിനുള്ള കരാര്‍ ലഭിച്ചിരിക്കുന്നത്.

ജനുവരി 24, 2016 ലാണ് റിലയന്‍സ് എന്റര്‍ടെയ്ന്‍മെന്റ് ഗയേതിന്റെ ഉടമസ്ഥതയിലുള്ള റോഗ് ഇന്റര്‍നാഷ്ണലുമായി ചേര്‍ന്ന് സിനിമ നിര്‍മ്മിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ജനുവരി 26, 2016ല്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ റഫേല്‍ വിമാനങ്ങള്‍ക്കായുള്ള കരാറില്‍ ഒപ്പുവെച്ചു.റിലയന്‍സിന്റെ നിക്ഷേപസഹായത്തില്‍ നിര്‍മ്മിച്ച ഫ്രഞ്ച് സിനിമ സംവിധാനം ചെയ്തത് നടനും സംവിധായകനുമായ സര്‍ജ് ഹസനാവിഷ്യസ് ആയിരുന്നു. ഡിസംബര്‍ 20, 2017ന് സിനിമ ഫ്രാന്‍സില്‍ റിലീസ് ചെയ്തു. ടോട്ട് ലാ ഹോത്ത് എന്നായിരുന്നു സിനിമയുടെ പേര്.അനില്‍ അംബാനിയും ഡസോള്‍ട്ട് ഏവിയേഷന്‍ ചെയര്‍മാന്‍ എറിക് ട്രാപ്പിയറും ചേര്‍ന്ന് നാഗ്പൂരിലുള്ള ഡിആര്‍എഎല്‍ നിര്‍മ്മാണ കേന്ദ്രത്തിന് തറക്കല്ലിട്ട് എട്ട് ആഴ്ചകള്‍ക്ക് ശേഷമാണ് സിനിമ പുറത്തു വരുന്നത്. ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്‌ളോറന്‍സ് പാര്‍ലി, ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഇന്ത്യയിലെ ഫ്രഞ്ച് അംബാസിഡര്‍ അലെക്‌സാന്‍ഡ്രെ സീഗ്ലര്‍ എന്നിവരും തറക്കല്ല് ഇടീല്‍ ചടങ്ങിന് എത്തിയിരുന്നു.

ഫ്രഞ്ച് സിനിമയുടെ ആദ്യ സ്‌ക്രീനിങ് നടന്നത് സ്‌പെയിനിലെ 2017 സാന്‍ സെബാസ്റ്റ്യന്‍ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവലിലാണ്. യുഎഇ, തായ്‌വാന്‍, ലെബാനോന്‍, ബെല്‍ജിയം, എസ്‌റ്റോണിയ, ലാത്‌വിയ തുടങ്ങിയ എട്ട് രാജ്യങ്ങളില്‍ സിനിമാവിതരണത്തിന് എത്തിച്ചു. ഈ സിനിമ ഇന്ത്യയില്‍ എത്തിയില്ല.

ഹൊളാണ്ടെ ഫ്രഞ്ച് പ്രസിഡന്റായിരുന്ന സമയത്താണ് ഇരു രാജ്യങ്ങളും തമ്മില്‍ റാഫേല്‍ കരാര്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയതും കരാറില്‍ ഒപ്പിട്ടതും. ഈ സമയത്ത് ഗയേത്ത് ഹൊളാണ്ടേയ്‌ക്കൊപ്പം പാരിസിലെ എലിസി പാലസിലായിരുന്നു താമസിച്ചിരുന്നത്. മെയ് 2012 മുതല്‍ മെയ് 2017 വരെയാണ് ഹൊളാണ്ടെ ഫ്രാന്‍സിന്റെ പ്രസിഡന്റായിരുന്നത്. ജനുവരി 2014ലാണ് ഹൊളാണ്ടെയും ഗയേത്തും തമ്മിലുള്ള പ്രണയബന്ധം പുറത്ത് അറിയുന്നത്.

വിമാന നിര്‍മ്മാണത്തില്‍ മുന്‍പരിചയമില്ലാത്ത റിലയന്‍സ് ഡിഫന്‍സിന് ലഭിച്ച ഏറ്റവും വലുതും ആദ്യത്തേതുമായ കരാറായിരുന്നു റഫേല്‍. ഇത് ഇന്ത്യയില്‍ വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ക്ക് ഇടയാക്കി. ഇത് ഇപ്പോഴും തുടരുകയാണ്. വിമാന നിര്‍മ്മാണത്തില്‍ പ്രാവീണ്യമുള്ള പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടീക്ക്‌സ് ലിമിറ്റഡിനെ ഒഴിവാക്കിയാണ് മോദി സര്‍ക്കാര്‍ റഫേല്‍ കരാര്‍ റിലയന്‍സിന് നല്‍കിയത്.

ഇന്ത്യ-ഫ്രാന്‍സ് സര്‍ക്കാരുകള്‍ തമ്മിലുള്ള കരാറുകളുടെ അടിസ്ഥാനത്തില്‍ 36 റഫേല്‍ വിമാനങ്ങള്‍ നിര്‍മ്മിക്കുന്ന പ്രഖ്യാപനം നരേന്ദ്ര മോദി ആദ്യമായി നടത്തിയപ്പോള്‍ അനില്‍ അംബാനിയും പാരിസില്‍ ഉണ്ടായിരുന്നു. 2015 ഏപ്രില്‍ 10നായിരുന്നു ഈ പ്രഖ്യാപനം വന്നത്

You might also like

-