മോദിക്ക് റഫാല്‍ കേസിൽക്ലീന്‍ ചിറ്റ്, പുനഃപരിശോധനാ ഹരജികൽ തള്ളി

റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യമില്ലെന്ന് 2018 ഡിസംബര്‍ 14ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ കൌൾ, കെ.എം ജോസഫ് എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ മുന്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ, സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ‌ഭൂഷന്‍, ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിങ് എന്നിവരാണ് പുനപ്പരിശോധനാ ഹരജിയുമായി കോടതിയെ സമീപിച്ചത്.

0

ഡൽഹി :റഫാല്‍ കേസിലെ എല്ലാ പുനഃപരിശോധനാ ഹരജികളും തള്ളി. റഫാൽ ഇടപാടില്‍ മോദി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിധിക്കെതിരായ പുനപ്പരിശോധനാ ഹരജിയിലാണ് വിധി.റഫാല്‍ ഇടപാട് അന്വേഷിക്കേണ്ടതില്ലെന്ന സുപ്രീം കോടതി വിധി പുനപ്പരിശോധിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹരജിയില്‍ വിധി പറഞ്ഞത്.

ഫ്രാന്‍സിലെ ദസൊ ഏവിയേഷനില്‍നിന്ന് 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ 59,000 കോടി രൂപയ്ക്ക് വാങ്ങാനുള്ള തീരുമാനത്തെക്കുറിച്ച് കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ഹര്‍ജി ഡിസംബര്‍ 14-നാണ് സുപ്രീംകോടതി തള്ളിയത്. ഇതിനെതിരേയാണ് പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.
റഫാല്‍ ഇടപാടില്‍ അന്വേഷണം ആവശ്യമില്ലെന്ന് 2018 ഡിസംബര്‍ 14ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.കെ കൌൾ, കെ.എം ജോസഫ് എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ മുന്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ഷൂരി, യശ്വന്ത് സിന്‍ഹ, സുപ്രീം കോടതി അഭിഭാഷകന്‍ പ്രശാന്ത് ‌ഭൂഷന്‍, ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിങ് എന്നിവരാണ് പുനപ്പരിശോധനാ ഹരജിയുമായി കോടതിയെ സമീപിച്ചത്.

ഹരജികളില്‍ കഴിഞ്ഞ മെയ് 10ന് വാദം പൂര്‍ത്തിയായി. ഫ്രാന്‍സിലെ ദസോ ഏവിയേഷന്‍ കമ്പനിയില്‍ നിന്ന് 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ കാബിനറ്റ് സെക്യൂരിറ്റി കമ്മിറ്റിയെ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടെന്നായിരുന്നു പരാതി

You might also like

-