താലിബാനെ സഹായിക്കാൻ ഖത്തര്‍ വിദേശകാര്യമന്ത്രി കാബൂളില്‍,

യുഎസ് സൈന്യം പിന്‍വാങ്ങി താലിബാന്‍ ഭരണമേറ്റെടുത്തതിന് ശേഷം ആദ്യമായി അഫ്ഗാനിലെത്തുന്ന മറ്റൊരു രാജ്യത്തെ ഉന്നതതലപ്രതിനിധിയാണ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി

0

കാബൂൾ :അഫ്ഗാനിൽ ഖത്തര്‍ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി അഫ്ഗാനിലെത്തി. യുഎസ് സൈന്യം പിന്‍വാങ്ങി താലിബാന്‍ ഭരണമേറ്റെടുത്തതിന് ശേഷം ആദ്യമായി അഫ്ഗാനിലെത്തുന്ന മറ്റൊരു രാജ്യത്തെ ഉന്നതതലപ്രതിനിധിയാണ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍ത്താനി. താലിബാന്‍ നിയോഗിച്ച ഇടക്കാല സര്‍ക്കാരിലെ ആക്ടിങ് പ്രധാനമന്ത്രി മുല്ലാഹ് മുഹമ്മദ് ഹസ്സന്‍ അക്കുന്ദുമായി അദ്ദേഹം ചര്‍ച്ച നടത്തി.

. താലിബാന്‍ നിയോഗിച്ച ഇടക്കാല സര്‍ക്കാരിലെ ആക്ടിങ് പ്രധാനമന്ത്രി മുല്ലാഹ് മുഹമ്മദ് ഹസ്സന്‍ അക്കുന്ദുമായി അദ്ദേഹം ചര്‍ച്ച നടത്തി.ഇടക്കാല മന്ത്രിസഭയിലെ വിദേശകാര്യമന്ത്രിയുള്‍പ്പെടെ മറ്റു ഉന്നതനേതാക്കളുമായും അദ്ദേഹം ചര്‍ച്ച നടത്തി. തുടര്‍ന്ന് അഫ്ഗാന്‍ മുന്‍ പ്രസിഡന്‍റ് ഹമീദ് കര്‍സായി, സമാധാന സമിതി ചെയര്‍മാന്‍ അബ്ദുള്ള അബ്ദുള്ള എന്നിവരുമായും ഖത്തര്‍ വിദേശകാര്യമന്ത്രി കൂടിക്കാഴ്ച്ച നടത്തി. അഫ്ഗാനിലെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യവും അഫ്ഗാന്‍ ജനതയ്ക്കായി ഖത്തര്‍ നടത്തിവരുന്ന സഹായപ്രവര്‍ത്തനങ്ങളും കൂടിക്കാഴ്ച്ചയില്‍ നേതാക്കള്‍ വിലയിരുത്തി. ഔദ്യോഗിക സന്ദര്‍ശനത്തിന്‍റെ ദൃശ്യങ്ങള്‍ താലിബാനും ഖത്തര്‍ ന്യൂസ് ഏജന്‍സിയും പുറത്തുവിട്ടു.

അതേസമയം അഫ്ഗാൻ മുൻ വൈസ് പ്രസിഡന്റ് അബ്ദുൾ റഷീദ് ദോസ്തമിന്റെ കൊട്ടാരം പിടിച്ചെടുത്ത് താലിബാൻ. താലിബാന്റെ പ്രമുഖ എതിരാളികളിൽ ഒരാളും പട്ടാളമേധാവിയുമായിരുന്ന ദോസ്തം, അഫ്ഗാനിൽനിന്ന് പലയാനം ചെയ്തു.താലിബാന്റെ കരുത്തനായ നേതാക്കളിലൊരായ ക്വാരി സലാഹുദ്ദിൻ അയ്യൂബിനെയും അയ്യൂബിന്റെ പടയാളികളെയും കൊട്ടാരത്തിന്റെ സുരക്ഷയ്‌ക്കായി താലിബാൻ വിന്യസിച്ചു. അഫ്ഗാൻ പിടിച്ചെടുത്തതിനുശേഷം 150 കാവൽക്കാരെയാണ് അയ്യൂബി ഇവിടെ നിയോഗിച്ചത്.

അത്യാഡംബരങ്ങളോടുകൂടിയ ഭവനത്തിൽ താലിബാൻ സംഘം ആർത്തുല്ലസിക്കുന്ന ചിത്രങ്ങളും പുറത്തു വിട്ടു.രാഷ്‌ട്രീയ നേതാവും, സൈനിക മേധാവി, വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ നാലു പതിറ്റാണ്ടോളം അഫ്ഗാനിൽ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു ദോസ്തം. എന്നാൽ താലിബാൻ അഫ്ഗാൻ കീഴടക്കിയശേഷം ദോസ്തം ഉസ്‌ബെക്കിസ്താനിലേക്ക് കടക്കുകയായിരുന്നു

You might also like

-