പുതുവൈപ്പിൻ എൽപിജി ടെർമിനലിനെതിരായ പ്രതിഷേധം ശക്തമാക്കുമെന്ന് സമരസമിതി
ബുധനാഴ്ച എളം കുന്നപ്പുഴ പഞ്ചായത്ത് ഓഫീസിന് മുൻപിൽ പ്രതിഷേധിക്കാനും. തുടർന്ന് ശനിയാഴ്ച നിരോധനാജ്ഞ ലംഘിച്ച് പദ്ധതി പ്രദേശത്തേക്ക് ലോംഗ് മാർച്ച് സംഘടിപ്പിക്കാനുമാണ് സമരസമിതിയുടെ തീരുമാനം.
.കൊച്ചി :വേണ്ടത്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ നിർമ്മാണം
തുടങ്ങിയ പുതുവൈപ്പിലെ എൽപിജി ടെർമിനലിനെതിരായ പ്രതിഷേധം ശക്തമാക്കുമെന്ന് സമരസമിതി. ശനിയാഴ്ച നിരോധനാജ്ഞ ലംഘിച്ച് പദ്ധതി പ്രദേശത്തേക്ക് ലോംഗ് മാർച്ച് സംഘടിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം.നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് നിർത്തിവച്ച പുതുവൈപ്പ് എൽപിജി ടെർമിനലിന്റെ നിർമാണം ഇന്നലെ പുനരാരംഭിച്ചിരുന്നു. സമരപ്പന്തൽ പൊളിച്ചുമാറ്റി. പുതുവൈപ്പിൽ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത പൊലീസ് സുരക്ഷയിലാണ് പ്രദേശം. ഇതിനിടയിലാണ് സമരസമിതി യോഗം ചേർന്ന് പ്രതിഷേധം ശക്തമാക്കാൻ തീരുമാനിച്ചത്.
ബുധനാഴ്ച എളം കുന്നപ്പുഴ പഞ്ചായത്ത് ഓഫീസിന് മുൻപിൽ പ്രതിഷേധിക്കാനും. തുടർന്ന് ശനിയാഴ്ച നിരോധനാജ്ഞ ലംഘിച്ച് പദ്ധതി പ്രദേശത്തേക്ക് ലോംഗ് മാർച്ച് സംഘടിപ്പിക്കാനുമാണ് സമരസമിതിയുടെ തീരുമാനം. ശക്തമായ സമരമുറകളുമായി ജനവാസ മേഖലയിലെ ടെർമിനലിന്റെ നിർമാണ പ്രവൃത്തികൾ തടയാനാണ് സമരസമിതിയുടെ നീക്കം. എന്നാൽ നിർമാണ പ്രവൃത്തികൾക്ക് കനത്ത സുരക്ഷ നൽകാനാണ് സർക്കാർ തീരുമാനം