നവോദ്ധാന സമിതിയിൽ നിന്നും വിട്ട് പോയത് സംവരണ വിരുദ്ധരെന്ന് പുന്നല ശ്രീകുമാർ
നവോദ്ധാന സമിതിയിൽ നിന്നും പുറത്ത് പോയവർ ചാത്യർവർണ്യത്തിന്റെ ദുർമേദസ് മനസ്സിൽ സൂക്ഷിക്കുന്നവരാണ്
പത്തനംതിട്ട : നവോദ്ധാന സമിതിയിൽ നിന്നും വിട്ട് പോയത് സംവരണ വിരുദ്ധരെന്ന് പുന്നല ശ്രീകുമാർ പറഞ്ഞു കേരളത്തിൻ സംവരണം എന്ന ആശയം കൊണ്ടുവന്നത് പിന്നോക്കക്കാരോ പട്ടികജാതി വിഭാഗങ്ങളൊ അല്ല. തിരുവിതാംകൂറിലെ ജനങ്ങൾക്ക് സർക്കാർ ഉദ്യോഗങ്ങളിൽ പ്രാതിനിധ്യം വേണമെന്ന ആവശ്യം ഉയർത്തിക്കൊണ്ട് മലയാളി മെമ്മോറിയലും പിന്നീട് ഈഴവർക്ക് സർക്കാർ ഉദ്യൊഗങ്ങളിൽ പ്രാതിനിധ്യം ആവശ്യപ്പെട്ടുള്ള ഈഴവ മെമ്മോറിയലും കേരള ചരിത്രത്തിന്റെ ഭാഗമാണ്. നവോദ്ധാന സമിതിയിൽ നിന്നും പുറത്ത് പോയവർ ചാത്യർവർണ്യത്തിന്റെ ദുർമേദസ് മനസ്സിൽ സൂക്ഷിക്കുന്നവരാണ്.
കേരള സമൂഹത്തിൽ അവശേഷിക്കുന്ന ദുർമേദസുകളെക്കുടി തുടച്ച് നീക്കാൻ ലക്ഷ്യമിട്ടാണ് നവോദ്ധാന സമിതിയുടെ പ്രവർത്തനമെന്നും പുന്നല ശ്രീകുമാർ പ്രസംഗത്തിൽ പറഞ്ഞു.കോന്നിയിൽ നടന്ന കെ പി എം എസ് പത്തനംതിട്ട ജില്ലാ സമ്മേളനം ഉത്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു പുന്നല ശ്രീകുമാർ
കെ പി എം എസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഓ സി ജനാർദ്ദനന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ റ്റി എസ് രതീഷ് ലാൽ, സുരേഷ് പുന്നക്കുന്നം, അനിൽ ബഞ്ചമൺ പാറ തുടങ്ങിയവർ സംസാരിച്ചു.