ഇന്ത്യൻ സൈന്യത്തിന്റെ പരിശീലന ഹെലിക്കോപ്റ്റർ തകർന്ന് രണ്ടുപേർ മരിച്ചു

ഇന്ത്യൻ സൈന്യത്തിലെ പൈലറ്റ് ലഫ്. കേണൽ രജനീഷ് പാർമറും അദ്ദേഹം പരിശീലിപ്പിച്ചിരുന്ന ഭൂട്ടാൻ സൈന്യത്തിലെ പൈലറ്റുമാണ് മരിച്ചത്

0

ഭൂട്ടാൻ :ഇന്ത്യൻ സൈന്യത്തിന്റെ പരിശീലന ഹെലിക്കോപ്റ്റർ തകർന്ന് വീണ് രണ്ട് മരണം. ഭൂട്ടാനിലാണ് ഹെലികോപ്റ്റർ തകർന്ന് വീണത്. ഇന്ത്യൻ സൈന്യത്തിലെ പൈലറ്റ് ലഫ്. കേണൽ രജനീഷ് പാർമറും അദ്ദേഹം പരിശീലിപ്പിച്ചിരുന്ന ഭൂട്ടാൻ സൈന്യത്തിലെ പൈലറ്റുമാണ് മരിച്ചത്. ഇന്ത്യൻ മിലിട്ടറി ട്രെയിനിംഗ് ടീമിന്റെ ചീറ്റാ ഹെലിക്കോപ്റ്ററാണ് തകർന്നു വീണത്.
അരുണാചൽ പ്രദേശിൽ നിന്ന് ഭൂട്ടാനിലേക്ക് പോയ ഹെലിക്കോപ്റ്റർ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തകർന്ന് വീണതെന്നാണ് റിപ്പോർട്ട്.
രണ്ട് പൈലറ്റുമാർ മാത്രമാണ് അപകട സമയം ഹെലിക്കോപ്റ്ററിൽ ഉണ്ടായിരുന്നത്. തകർന്ന ഹെലിക്കോപ്റ്ററിന്റെ അവശിഷ്ടങ്ങൾ ഉടൻതന്നെ കണ്ടെത്തുകയും രക്ഷാപ്രവർത്തനം നടത്തുകയും ചെയ്തുവെന്ന് അധികൃതർ പറയുന്നു. ഇന്ത്യൻ സൈന്യത്തിന്റേയും വ്യോമസേനയുടേയും ഹെലിക്കോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങിയിരുന്നു.

You might also like

-