പുല്‍വാമയ്ക്ക് സൈന്യം മറുപടി നല്‍കും, ഭരണത്തിൽ തിരിച്ചുവരു

പുൽവാമ ആക്രമണത്തിൽ രാജ്യത്തെ ജനതയ്ക്കാകെ രോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തിന് സൈന്യം അവരുടെ ഭാഷയിൽ മറുപടി നല്കും. ജവാൻമാരുടെ ജീവത്യാഗം ഭീകരാക്രമണം തുടച്ചു നീക്കാൻ രാജ്യത്തെ പ്രേരിപ്പിക്കുന്നതാണ്

0

ഡൽഹി : ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ ശ്രോതാക്കളോട് തിരിച്ചുവരുമെന്ന് ഉറപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ആശിർവാദം നേടി ഇനിയും ഏറെ വർഷം മൻകി ബാത്ത് നടത്തും. മൻ കി ബാത്ത് ഇനി മേയ് മാസമാണ് ഉണ്ടാവുക. രണ്ടു മാസം തെരഞ്ഞെടുപ്പ് പ്രചരണത്തിലായിരിക്കും. നിങ്ങളിലേക്ക് തന്നെ തിരിച്ച് വരുമെന്നും നരേന്ദ്ര മോദി പറഞ്ഞു.

അതേസമയം പുൽവാമ ആക്രമണത്തിൽ രാജ്യത്തെ ജനതയ്ക്കാകെ രോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പുല്‍വാമ ഭീകരാക്രമണത്തിന് സൈന്യം അവരുടെ ഭാഷയിൽ മറുപടി നല്കും. ജവാൻമാരുടെ ജീവത്യാഗം ഭീകരാക്രമണം തുടച്ചു നീക്കാൻ രാജ്യത്തെ പ്രേരിപ്പിക്കുന്നതാണ്. ഭീകര സംഘടനകളുടെ കേന്ദ്രങ്ങൾ ഇല്ലായ്മ ചെയ്യാൻ സൈന്യം തുടങ്ങിയ നീക്കം രാജ്യം കണ്ടു കഴിഞ്ഞുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

മത-രാഷ്ട്രീയ പരിഗണനകൾ മാറ്റിവച്ച് രാജ്യം സൈന്യത്തിനൊപ്പം നില്‍ക്കണം. പുൽവാമ ഭീകരാക്രമണം ജനങ്ങളുടെയും തന്റെയും മനസിൽ വേദനയുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞുവാക്കുകളെ ന്യായീകരിച്ച് പോസ്റ്റിട്ടത്.

You might also like

-