പ്രമുഖരായ കോൺഗ്രസ്സ് സിപിഎം നേതാക്കള്പ്പെടെ 12 ബി ജെ പി യിലേക്ക് : പി എസ് ശ്രീധരൻപിള്ള

പത്തനംതിട്ടയില്‍ എസ്.എഫ്.ഐ മുന്‍ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ സി.പി.എമ്മിലെയും കോണ്‍ഗ്രസിലെ പന്ത്രണ്ട് മുന്‍നിര നേതാക്കള്‍ നാളെ ബി.ജെ.പിയില്‍ ചേരുമെന്നും ശ്രീധരന്‍പിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു

0

കോഴിക്കോട്: സംസ്ഥാനത്തെ പ്രമുഖരായ സി പി ഐ എം കോൺഗസ് പ്രവർത്തകർ യുൾപ്പെടെയുള്ള നേതാക്കൾ ബി ജെ പി യിൽ ചേരുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡണ്ട് പി.എസ് ശ്രീധരന്‍പിള്ളപറഞ്ഞു .പത്തനംതിട്ടയില്‍ എസ്.എഫ്.ഐ മുന്‍ ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ സി.പി.എമ്മിലെയും കോണ്‍ഗ്രസിലെ പന്ത്രണ്ട് മുന്‍നിര നേതാക്കള്‍ നാളെ ബി.ജെ.പിയില്‍ ചേരുമെന്നും ശ്രീധരന്‍പിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ശബരിമല സര്‍ക്കാര്‍ സംവിധാനത്തിന്റെ ഭാഗമല്ല. ഇന്ത്യയില്‍ ജുഡീഷ്യറിക്ക് അഡ്മിനിസ്ട്രേറ്റീവ് ചുമതല കൊടുത്ത ഏക സംവിധാനമാണ് ശബരിമല. കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചിനാണ് ഇക്കാര്യത്തില്‍ ചുമതലയുള്ളത്. മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും അവിടെ ദൈനംദിനകാര്യങ്ങളില്‍ ഇടപെടാന്‍ അധികാരമില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

You might also like

-