ശബരിമലയിൽ മാധ്യമപ്രവർത്തകർക്ക് സംരക്ഷണം നൽകും ഡി ജി പി

ഏഷ്യാനെറ്റ് ന്യൂസ് ഡിഎസ്എന്‍ജി വാഹനവും റിപ്പോര്‍ട്ടര്‍ ടിവിയുടെ ക്യാമറയും പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു. ആജ് തക് ചാനലിലെ വനിത റിപ്പോര്‍ട്ടര്‍ക്ക് പ്രതിഷേധക്കാരുടെ കല്ലേറില്‍ പരിക്കേറ്റു. റിപ്പബ്ലിക്ക് ടിവിയിലെപൂജ പ്രസന്നക്ക് നരേ ആക്രമണമുണ്ടാകുകുയം ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടര്‍ സരിത ബാലനെ ബസില്‍ നിന്നിറക്കിവിടുകയും ചെയ്തിരുന്നു. എന്‍ഡിടിവിയുടെ സ്നേഹ കോശിക്ക് നേരെയും കയ്യേറ്റം ഉണ്ടായി.

0

തിരുവനന്തപുരം: ശബരിമലയിൽ ജോലിചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കുമെന്നും ആക്രമിച്ചവരെ തിരിച്ചറിഞ്ഞെന്നും ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും ഡിജിപി. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവടങ്ങളിലാണ് സംരക്ഷണം നല്‍കുക. രാവിലെ മുതല്‍ നിലയ്ക്കലില്‍ പ്രതിഷേധക്കാര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റ വനിതാ മാധ്യമപ്രവര്‍ത്തകരെ ആശുപത്രിയില്‍ എത്തിക്കാനെത്തിയ പൊലീസ് വാഹനത്തിന് നേരെ കല്ലേറുണ്ടായി. ഏഷ്യാനെറ്റ് ന്യൂസ് ഡിഎസ്എന്‍ജി വാഹനവും റിപ്പോര്‍ട്ടര്‍ ടിവിയുടെ ക്യാമറയും പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു. ആജ് തക് ചാനലിലെ വനിത റിപ്പോര്‍ട്ടര്‍ക്ക് പ്രതിഷേധക്കാരുടെ കല്ലേറില്‍ പരിക്കേറ്റു. റിപ്പബ്ലിക്ക് ടിവിയിലെപൂജ പ്രസന്നക്ക് നരേ ആക്രമണമുണ്ടാകുകുയം ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ടര്‍ സരിത ബാലനെ ബസില്‍ നിന്നിറക്കിവിടുകയും ചെയ്തിരുന്നു. എന്‍ഡിടിവിയുടെ സ്നേഹ കോശിക്ക് നേരെയും കയ്യേറ്റം ഉണ്ടായി.

ശബരിമലയിൽ എത്തുന്ന എല്ലാ സ്ത്രീകൾക്കും സുരക്ഷാ ഉറപ്പാക്കാനും മാധ്യമപ്രവർത്തകരെ അക്രമിച്ചവർക്ക് എതിരെ നടപടിയെടുക്കാനും വനിതാ കമ്മീഷന്‍ ‍ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സുപ്രീംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ മലകയറാനെത്തിയ ചേര്‍ത്തല സ്വദേശി ലിബി ആന്ധ്രയില്‍ നിന്നുള്ള മാധവി എന്നിവര്‍ക്ക് പ്രതിഷേധം കാരണം മടങ്ങിപ്പോവേണ്ടി വന്നിരുന്നു.

നിലയ്ക്കലില്‍ മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തവര്‍ക്കെതിരെ സംസ്ഥാന വനിത കമ്മീഷൻ കേസ് രജിസ്റ്റര്‍ ചെയ്തു. പമ്പയിലും നിലയ്ക്കലും ഉന്നത പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചു. മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അവരെ ഉടന്‍ പിടികൂടുമെന്നും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ അറിയിച്ചു. മേഖലയില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പമ്പയിലും നിലയ്ക്കലും ക്രമസമാധാനം നിലനിര്‍ത്തുന്നതിനും തീര്‍ഥാടകര്‍ക്ക് സുരക്ഷ നല്‍കുന്നതിനുമായി കൂടുതല്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരെ  നിയോഗിച്ചു. ടെലികമ്യൂണിക്കേഷന്‍ എസ്.പി എച്ച്. മഞ്ജുനാഥ്,  സി ബി സി ഐ ഡി അനാലിസിസ് വിങ് എസ് പി  കെ.എസ്. സുദര്‍ശന്‍, എന്‍ ആര്‍ ഐ സെല്‍ എസ് പി വി.ജി. വിനോദ്കുമാര്‍,  കൊല്ലം സിറ്റി ജില്ലാ പോലീസ് മേധാവി പി.കെ. മധു  എന്നിവരെയാണ് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ നിയോഗിച്ചത്

You might also like

-