പ്രോട്ടോക്കോൾ ഓഫീസിലെ തീപിടുത്തം 25 ഫയലുകൾ ഭാഗികമായി നശിച്ചു
ഡൽഹി കേരളം ഹൗസിലും മാറ്റ് അതിഥി മന്ദിരങ്ങളിലെ മുറികൾ അനുവദിച്ച ഉത്തരവുകളുമാണ് കത്തിയത്. തീപിടിത്തത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം
തിരുവനന്തപുരം: തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപ്പിടുത്തത്തിൽ 25 ഓളം ഫയലുകൾ ഭാഗീകമായി കത്തിയതായിപ്രാഥമിക കണ്ടെത്തൽ . ഡൽഹി കേരളം ഹൗസിലും മാറ്റ് അതിഥി മന്ദിരങ്ങളിലെ മുറികൾ അനുവദിച്ച ഉത്തരവുകളുമാണ് കത്തിയത്. തീപിടിത്തത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. രാവിലെയും ഉച്ചക്കും പ്രോട്ടോകോൾ ഓഫിസിൽ കയറിയത് ശുചീകരണ തൊഴിലാളികളാണ്. സിസിടിവി ദൃശ്യങ്ങളിലും അസ്വാഭാവികതയുള്ള ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. അതേ സമയം അപകടത്തിന്‍റെ ഗ്രാഫിക് ചിത്രം തയ്യാറാക്കുന്നതും പുരോഗമിക്കുകയാണ്. തീ പടർന്നത് വ്യക്തമാക്കാനാണ് ഗ്രാഫിക് വീഡിയോ തയ്യാറാക്കുന്നത്. ഫോറൻസിക് ഫലം കൂടി ലഭിച്ചാൽ വീഡിയോ പൂർത്തിയാക്കും അന്വേഷണ സംഘങ്ങളുടെ സംയുക്ത പരിശോധന തുടരുകയാണ്. നിലവിൽ ഫയലുകൾ സ്കാൻ ചെയ്ത ശേഷം മാറ്റും
അതേസമയം സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ സെക്ഷനിലുണ്ടായ അപകടത്തിൽ അട്ടിമറിയുണ്ടെന്ന ആരോപണവുമായി ബിജെപിയും കോൺഗ്രസും രംഗത്തെത്തിയിരുന്നു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട രേഖകളാണ് കത്തിയതെന്നും അട്ടിമറിയാണെന്നുമായിരുന്നു പ്രതിപക്ഷ ആരോപണം. എൻ ഐഎ അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.സംസ്ഥാനവ്യാപകമായി കോവിദഃ പ്രോട്ടോകോൾ ലംഘിച്ചു സമരം സംഘടിപ്പിക്കുകയും പൊതുമുതൽ നശിപ്പിക്കുകയും ഈചെയ്തിരുന്നു ഫയൽ കത്തിച്ചെന്ന ആരോപണം പ്രതിപക്ഷം പിൻവലിച്ചില്ലെങ്കിൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് നിയമ വകുപ്പ് മന്ത്രി ബാലൻ പറഞ്ഞു