പൗരത്വ ഭേദഗതി നിയമം രാജ്യമെമ്പാടു പ്രതികേഷേധം കനക്കുന്നു അമിത് ഷായുടെ വീട്ടിലേക്ക് വിദ്യാർത്ഥി മാർച്ച്
നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ രാജ്യതലസ്ഥാനം യുദ്ധക്കളമായി മാറികൊണ്ടിരിക്കുകയാണ്. ജാമിയ മിലിയ ഇസ്ലാമിയ ക്യാമ്പസിലേക്ക് ഇരച്ചുകയറി പൊലീസ് വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിവച്ചിരുന്നു.
ഡൽഹി : പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാദവ്പുര്‍ സര്‍വകലാശാല, മുംബൈ ഐഐടി എന്നിവിടങ്ങളിലും വിദ്യാര്‍ഥി പ്രതിഷേധം.ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചും പൗരത്വ നിയമം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. ലഖ്‌നൗവിലെ നദ്വത്തുല്‍ ഉലമാ അറബിക് കോളജിലും പ്രതിഷേധം അലയടിച്ചു.
പുതുച്ചേരി, അലഹബാദ്, ഗോഹട്ടി, കോട്ടണ്‍, അലഹബാദ് സര്‍വകലാശലകളും പ്രതിഷേധ വഴിയിലാണ്. അലിഗഡ് സര്‍വകലാശാലയിലും പ്രതിഷേധം നടന്നു. അമിത് ഷായുടെ വീട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്താനും വിദ്യാര്‍ഥികള്‍ തീരുമാനിച്ചിട്ടുണ്ട്.നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ രാജ്യതലസ്ഥാനം യുദ്ധക്കളമായി മാറികൊണ്ടിരിക്കുകയാണ്. ജാമിയ മിലിയ ഇസ്ലാമിയ ക്യാമ്പസിലേക്ക് ഇരച്ചുകയറി പൊലീസ് വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിവച്ചിരുന്നു.
ക്യാമ്പസിലെ പള്ളിക്കുള്ളില്‍ കടന്ന് മര്‍ദിച്ചെന്ന് വിദ്യാര്‍ഥികള്‍ ഫെയ്‌സ് ബുക്കിലൂടെ വെളിപ്പെടുത്തി. മെസ്സിലും ലൈബ്രറിയിലും പൊലീസ് കയറി വിദ്യാര്‍ഥികളെ മര്‍ദിച്ചു. പെണ്‍കുട്ടികളടക്കം പുരുഷ പൊലീസിന്റെ ക്രൂരമര്‍ദനത്തിനിരയായി.ബിബിസി ലേഖിക അടക്കം മാധ്യമ പ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റു. ഇതിനിടെ ബസുകളിലേക്ക് പൊലീസ് പെട്രോള്‍ ഒഴിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. രാത്രിയില്‍ ഡല്‍ഹി പൊലീസ് ആസ്ഥാനമായ ഐടിഒ ജെഎന്‍യു ഉള്‍പ്പെടെയുള്ള ക്യാമ്പസുകളിലെ വിദ്യാര്‍ഥികള്‍ ഉപരോധിച്ചു.