ശബരിമല നിരോധനാജ്ഞ നീട്ടി

ശബരിമലയിയിലും പരിസരങ്ങളും പ്രതിക്ഷേധങ്ങൾ അരങ്ങേറുന്നതിനാൽ പ്രദേശത്തു പ്രഖ്യാപിച്ച നിരോധനാജ്ഞ ഈ മാസം 30 വരെ നീട്ടി

0

പത്തനംതിട്ട :ശബരിമലയിയിലും പരിസരങ്ങളും പ്രതിക്ഷേധങ്ങൾ അരങ്ങേറുന്നതിനാൽ പ്രദേശത്തു പ്രഖ്യാപിച്ച നിരോധനാജ്ഞ ഈ മാസം 30 വരെ നീട്ടി. യുവതി പ്രവേശന വിഷയം മുന്‍നിര്‍ത്തി സമൂഹത്തില്‍ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കം നടക്കുന്നതായുള്ള പോലീസ് റിപോര്‍ട്ട് പരിഗണിച്ചാണ് നടപടി. അതേസമയം യഥാത്ഥ ഭക്തര്‍ ഒറ്റയ്ക്കോ കൂട്ടായോ ദര്‍ശനത്തിന് എത്തുന്നതിന് നിരോധനാജ്ഞ തടസമാകില്ല.

.പമ്പ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള സ്ഥലങ്ങളിലാണ് നിരോധാനാജ്ഞ നാലു ദിവസം കൂടി നീട്ടിയത്. ജനങ്ങള്‍ക്കിടയില്‍ സാമുദായിക ചേരിതിരിവ് സൃഷ്ടിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നു. സന്നിധാനത്ത് നിരോധനാജ്ഞ ലംഘിക്കപ്പെട്ടു. യുവതി പ്രവേശന വിഷയുമായി ബന്ധപ്പെട്ടുള്ള അക്രമ സംഭവങ്ങളുടെ പേരില്‍ ജില്ലയില്‍ 92 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു തുടങ്ങിയവയായിരുന്നു നിരോധനാജ്ഞ നീട്ടാനുള്ള കാരണങ്ങളായി പോലീസ് മുന്നോട്ട് വെച്ചത്. ഇത് അംഗീകരിച്ചാണ് ജില്ലാ കലക്ടറുടെ ഉത്തരവ്.ഈ മാസം30 മുതല്‍ ശബരിമലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും ചുമതലകളില്‍ നിന്ന് നീക്കി കൊണ്ടുള്ള ഡി.ജി.പിയുടെ ഉത്തരവും പുറത്തിറങ്ങി

You might also like

-