ട്രംമ്പിനെ ഇംപിച്ച്‌മെന്റ് ചെയ്യുന്നതിനുള്ള നടപടികള്‍ക്ക് ഔദ്യോഗികമായി തുടക്കം

അമേരിക്കയിലെ ഏതൊരു പൗരനും, ഇവിടെയുള്ള നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നും പ്രസിഡന്റും അതിന് അതീനനല്ലെന്നും നാന്‍സി പറഞ്ഞു.

0

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പിനെ ഇംപിച്ച്‌മെന്റ് ചെയ്യുന്നതിനുള്ള നടപടികള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചതായി നാന്‍സി പെലോസി.ഇന്ന് സെപ്റ്റംബര്‍ 24 ചൊവ്വാഴ്ച നടത്തിയ വാര്‍ത്താ സമ്മേഴനത്തിലാണ് ഡെമോക്രാറ്റിക് നേതാവും, യു എസ് ഹൗസ് സ്പീക്കറുമായ നാന്‍സി ഇംപിച്ച്‌മെന്റ് തീരുമാനം പ്രഖ്യാപിച്ചത്.അമേരിക്കയിലെ ഏതൊരു പൗരനും, ഇവിടെയുള്ള നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണെന്നും പ്രസിഡന്റും അതിന് അതീനനല്ലെന്നും നാന്‍സി പറഞ്ഞു. ദീര്‍ഘകാലമായി ഡെമോക്രാറ്റുകള്‍ ട്രംമ്പിനെ ഇംപിച്ച്‌മെന്റ് ചെയ്യുമെന്ന് പറഞ്ഞിരുന്നുവെങ്കിലും, ഇന്നാണ് അതിന് ഔദ്യോഗിക തുടക്കം ഇട്ടത്.

ജൊബൈഡനും, മകനുമെതിരെ യുക്രെയ്ന്‍ ഗവണ്മെണ്ട് അന്വേഷണം പ്രഖ്യാപിക്കണമെന്ന് ട്രംമ്പ് നിര്‍ബന്ധം ചെലുത്തി എന്ന വിഷയത്തിലാണ് ഇമപിച്ച്‌മെന്‍ര് നടപടികള്‍ ത്വരിതപ്പെടുത്താന്‍ ഡമോക്രാറ്റുകള്‍ തീരുമാനിച്ചത്. യുക്രെയ്ന്‍ പ്രസിഡന്റുമായി ട്രംമ്പ് സംസാരിച്ച വിവരം വിസില്‍ സ്‌ളോവറാണ് ആദ്യം പുറത്തുവിട്ടത്.

യു എസ് ഹൗസില്‍ ഡമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ഉണ്ടെങ്കിലും, ആകെ അംഗസംഖ്യയില്‍ (235) എത്രപേര്‍ ഇതിനെ അനുകൂലിക്കുമെന്ന് പ്രവചിക്കാനാവില്ല. ഇന്നത്തെ നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ഇംപിച്ച്‌മെന്റ് അപ്രായോഗികമാണെങ്കിലും, 2020 ലെ തിരഞ്ഞെടുപ്പില്‍ ട്രംമ്പിന്റെ ജനപ്രീതി കുറക്കുന്നതിന് ഇത് കാരണമാകും

You might also like

-