പ്രതിഷേധങ്ങൾക്കിടെ രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി പശ്ചിമ ബംഗാളിൽ

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ അരങ്ങേറുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാൾ

0

 കൊൽക്കൊത്ത :പ്രതിഷേധങ്ങൾക്കിടെ പശ്ചിമബംഗാളില്‍ എത്തിയ പ്രധാനമന്ത്രി . രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി പശ്ചിമ ബംഗാളിൽ എത്തിയിരിക്കുന്നത്. വിവിധ സംഘടനകൾ കൊൽക്കത്ത വിമാനത്താവളം വളഞ്ഞു പ്രതിഷേധിച്ചു.പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ അരങ്ങേറുന്ന സംസ്ഥാനമാണ് പശ്ചിമ ബംഗാൾ. വലിയ പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. വിവിധ സംഘടനകളുടെ പ്രതിഷേധം വിമാനത്താവളത്തിന്‍റെ പരിസരത്ത് ഉണ്ടായി. പ്രതിഷേധങ്ങൾ കണക്കിലെടുത്തു ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററും നടപ്പിലാക്കാനുള്ള സർക്കാർ ശ്രമം അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അതിനിടെ മുഖ്യമന്ത്രി മമത ബാനർജി പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. അതേ സമയം പൗരത്വ നിയമത്തിനെതിരെ സോണിയ ഗാന്ധി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുക്കാതിരിക്കുന്ന മമത ബാനർജി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നത് ഇരട്ടത്താപ്പാണെന്ന് കോൺഗ്രസ്‌ ആരോപിച്ചു.

സന്ദർശനത്തിനെതിരായ പ്രതിഷേധത്തെത്തുടർന്ന്, കനത്ത സുരക്ഷയിലാണ് മോദിയെ വിമാനത്താവളത്തിന് പുറത്തെത്തിച്ചത്. തുടര്‍ന്നാണ് മമതയുമായി മോദി കൂടിക്കാഴ്ച നടത്തിയത്. സി.എ.എ, എന്‍.പി.ആര്‍, എന്‍.ആര്‍.സി എന്നിവ പിന്‍വലിക്കണമെന്ന് മോദിയോട് ആവശ്യപ്പെട്ടതായി മമത കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. “ഇക്കാര്യം പറയാൻ ഇത് ഉചിതമായ സമയമായിരിക്കില്ലെന്ന് പറഞ്ഞുകൊണ്ടാണ് ഞാന്‍ തുടങ്ങിയത്. പക്ഷേ ഞങ്ങൾ സി.‌എ‌.എയ്ക്കും എൻ‌.പി‌.ആറിനുമെതിരെ പ്രക്ഷോഭം നടത്തുകയാണ്. ജനങ്ങളെ ഭിന്നിപ്പിക്കുന്നതിന് എതിരാണ് ഞങ്ങള്‍. ആരും അതിക്രമങ്ങൾ നേരിടേണ്ടവരല്ല. ദയവായി സി‌.എ‌.എയെക്കുറിച്ച് പുനർവിചിന്തനം നടത്തുക. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച ചില പരിപാടികളിൽ പങ്കെടുക്കാനാണ് താൻ ഇവിടെ എത്തിയതെന്നും ഇത്തരം കാര്യങ്ങൾ പിന്നീട് ഡല്‍ഹിയിൽ ചർച്ചചെയ്യാമെന്നും മോദി പറഞ്ഞു.” – കൂടിക്കാഴ്ചക്ക് ശേഷം സംസാരിക്കുകയായിരുന്നു മമത.

അതിനിടെ നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി മമത ബാനർജി കൂടിക്കാഴ്ച നടത്തിയതിനെ വിമർശിച്ച് കോൺഗ്രസ്‌ രംഗത്തി മമ്തയുടെതെ ഇരട്ടത്താപ്പെന്ന് കോൺഗ്രസ്സ് കുറ്റപ്പെടുത്തി കൊൽക്കത്ത പോർട്ട്‌ ട്രസ്റ്റിന്‍റെ 150-ആം വാർഷിക ചടങ്ങ് ഉദ്ഘാടനം ചെയ്യുകയാണ് പ്രധാനമന്ത്രിയുടെ പശ്ചിമ ബംഗാളിലെ പ്രധാന പരിപാടി. നാളെ പ്രധാനമന്ത്രി ബംഗാളിൽ നിന്നും മടങ്ങും.

You might also like

-