ന്യായാധിപന്മാർ ഉൾപ്പെടെ രാജ്യത്തെ സമസ്ത വിഭാഗങ്ങളിലും ഭയം വേട്ടയാടുന്നു:അഭിഷേക് മനു സിംഗ്‌വി

പൗരത്വത്തിന്‍റെ അളവ് കോൽ മതമല്ല ന്നും പൗരത്വ ഭേദഗതി ഭരണഘടനാ ലംഘനമെന്നും അദ്ദേഹം വ്യക്തമാക്കി

0

കൊല്ലം :ന്യായാധിപന്മാർ ഉൾപ്പെടെ രാജ്യത്തെ സമസ്ത വിഭാഗങ്ങളിലും ഭയം നടമാടുകയാണെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് മനു സിംഗ്‌വി എംപി പറഞ്ഞു. കൊല്ലത്ത് ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംഘടിപ്പിച്ച ഭരണഘടനാ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം,രാജ്യത്തെ സമസ്ത മേഖലകളിലെ ജനവിഭാഗങ്ങളിലും ഇന്ന് ഭയം നടമാടുകയാണെന്ന് മനു അഭിഷേക് സിംഗ്‌വി പറഞ്ഞു. ഓരോ ദിനവും എല്ലാ മേഖലകളിലും പുതിയ പുതിയ ശത്രുക്കളെ കണ്ടെത്താനാണ് ഭരണാധികാരികൾ ശ്രമിക്കുന്നതെന്ന് അഭിഷേക് സിംഗ്‌വി കുറ്റപ്പെടുത്തി.

പൗരത്വത്തിന്‍റെ അളവ് കോൽ മതമല്ല ന്നും പൗരത്വ ഭേദഗതി ഭരണഘടനാ ലംഘനമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ അസാന്മാർഗിക പ്രവണതകൾക്കും ദേശീയതയെ അധികൃതർ മറയാക്കുകയാണന്നദ്ദേഹം കുറ്റപ്പെടുത്തി ജെ എൻ യുവിൽ മുഖം മൂടി ധരിച്ച ഏബിവിപി ആക്ടിവിസ്റ്റുകളാണ് അതിക്രമങ്ങൾ അഴിച്ചുവിട്ടതിന് പിന്നില്‍ എന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ടി.ആസഫ് അലി, വെങ്കിടേഷ് നായിക്, ജോൺസൺ എബ്രഹാം, ബിന്ദു കൃഷ്ണ, പ്രതാപവർമ്മ തമ്പാൻ, ജമീലാ ഇബ്രഹിം, പി. സജീവ് ബാബു, ചാണ്ടി ഉമ്മൻ, വഞ്ചിയൂർ പരമേശ്വരൻ നായർ, എം.എ സലാം തുടങ്ങിയവർ സംബന്ധിച്ചു. ചടങ്ങിൽ മുതിർന്ന അഭിഭാഷകരെ ആദരിച്ചു.

You might also like

-