ഡൊമോക്രാറ്റ് നേതാവ് തുള്‍സി ഗബ്ബാര്‍ഡുമായും മോദിയുടെ കൂടിക്കാഴ്‍ചനടത്തി
ഹിന്ദുവായതിന്റെ പേരില്‍ ഏതാനും മാധ്യമങ്ങള്‍ തന്നെ മനഃപൂര്‍വം ലക്ഷ്യമിടുന്നുണ്ടെന്ന് തുള്‍സി പറഞ്ഞു. യു.എസ്. കോണ്‍ഗ്രസിലെ ആദ്യഹിന്ദു അംഗമായതില്‍ അഭിമാനമുണ്ട്.
വാഷിങ്ടൺ : അമേരിക്കന്‍ കോണ്‍ഗ്രസിലെ ആദ്യ ഹിന്ദു അംഗമായ തുള്‍സി ഗബ്ബാര്‍ഡുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. ഐക്യ രാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിക്കിടെയായിരുന്നു മോദിയുടെ കൂടിക്കാഴ്ച. വരുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള വ്യക്തികൂടിയാണ് തുള്‍സി. 37 വയസ്സുകാരിയായ തുള്‍സി ഗബ്ബാര്‍ഡ് കഴിഞ്ഞ ജനുവരി 11 നാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം പ്രഖ്യാപിച്ചത്. ഹിന്ദുത്വ സംഘടനകളുടെ പിന്തുണയോടെയാണ് തുല്‍സി മത്സരിക്കുന്നതെന്ന് വാര്‍ത്തകളുണ്ടായിരുന്നു.ഹൗഡി മോദി പരിപാടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെ വീണ്ടും തിരഞ്ഞെടുക്കാന്‍ മോദി ആഹ്വാനം ചെയ്തതിന് പിന്നാലെ ഡൊമോക്രാറ്റ് നേതാവായ തുള്‍സി ഗബ്ബാര്‍ഡു മോദിയുടെ കൂടിക്കാഴ്ച.
ഹിന്ദുവായതിന്റെ പേരില്‍ ഏതാനും മാധ്യമങ്ങള്‍ തന്നെ മനഃപൂര്‍വം ലക്ഷ്യമിടുന്നുണ്ടെന്ന് തുള്‍സി പറഞ്ഞു. യു.എസ്. കോണ്‍ഗ്രസിലെ ആദ്യഹിന്ദു അംഗമായതില്‍ അഭിമാനമുണ്ട്. ഇന്ത്യ ഏഷ്യയിലെ അമേരിക്കയുടെ ഏറ്റവും അടുത്ത സഖ്യരാഷ്ട്രമാണെന്നും ലോകത്തിലെ ഏറ്റവും നിര്‍ണായക രാജ്യങ്ങളിലൊന്നായി ഇന്ത്യ വളരുകയാണെന്നും തുള്‍സി മോദിയുമായുള്ള കൂടിക്കാഴ്ചയിൽ അഭിപ്രായപ്പെട്ടു