ഇന്തോനേഷ്യയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ.

ഒറ്റ ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ 19 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം നിര്‍വഹിക്കുക.

0

ഇന്തോനേഷ്യ: ഇന്തോനേഷ്യയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നാളെ. ഒറ്റ ഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ 19 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം നിര്‍വഹിക്കുക. നിലവിലെ പ്രസിഡന്റ് ജോകോ വിദോദോ തന്നെ തെരഞ്ഞെടുക്കപ്പെടുമെന്നാണ് അഭിപ്രായ സര്‍വേ ഫലങ്ങള്‍.

പ്രസിഡന്റ് ജോകോ വിദോദോയും മുൻ ജനറൽ പ്രഭോവോ സുബിയാന്തോയും തമ്മിലാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള പ്രധാന മത്സരം. പേപ്പർ ബാലറ്റിലാണ് വോട്ടെടുപ്പ്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, നിയമനിർമാണ സഭയിലേക്കുള്ള പ്രതിനിധികൾ എന്നിങ്ങനെ അഞ്ച് വോട്ടുകളാണ് ഒരാൾ ചെയ്യേണ്ടത്.

വിദേശങ്ങളില്‍ കഴിയുന്ന വോട്ടർമാർക്കായി അതത് രാജ്യങ്ങളിലെ നയതന്ത്ര കാര്യാലയങ്ങളിൽ വോട്ടെടുപ്പ് ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിനകത്തെ തെരഞ്ഞെടുപ്പും വോട്ടെണ്ണലും നാളെ തന്നെ നടക്കുമെങ്കിലും തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം മെയിൽ മാത്രമെ ഉണ്ടാകൂ. അഭിപ്രായ സർവേകൾ പ്രകാരം നിലവിലെ പ്രസിഡന്റ് വിദോദോ തന്നെ പ്രസിഡന്റായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

You might also like

-