അനധികൃത കുടിയേറ്റക്കാരുടെ നാടുകടത്തല്‍ അടുത്ത ആഴ്ച മുതല്‍ ഊര്‍ജ്ജിതമാക്കുമെന്ന് ട്രംമ്പ്

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നതോടെ ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിനുള്ള ശക്തമായ നടപടികള്‍ യു എസ് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് അനധികൃത സ്വീകരിക്കുമെന്നും ട്രംമ്പ് വ്യക്തമാക്കി.

0

വാഷിംഗ്ടണ്‍ ഡി സി: അമേരിക്കയില്‍ ഇനധികൃതമായി കുടിയേറിയിരിക്കുന്ന മില്യണ്‍ കണക്കിനു ആളുകളെ അടുത്ത ആഴ്ച മുതല്‍ തിരിച്ചയയ്ക്കാന്‍ തുടങ്ങുമെന്ന പ്രസിഡന്റ് ട്രംമ്പ് ട്വിറ്ററിലൂടെ മുന്നറിയിപ്പ് നല്‍കി. ജൂണ്‍ 17 തിങ്കളാഴ്ചയാണ് ഈ വിഷയത്തെ കുറിച്ച് ട്വിറ്റര്‍ സന്ദേശങ്ങള്‍ ട്രംമ്പിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നതോടെ ആയിരക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിനുള്ള ശക്തമായ നടപടികള്‍ യു എസ് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് അനധികൃത സ്വീകരിക്കുമെന്നും ട്രംമ്പ് വ്യക്തമാക്കി.

അമേരിക്കയില്‍ നിന്നും തിരിച്ചു പോകണമെന്ന ഫെഡറല്‍ ജഡ്ജിമാര്‍ ഉത്തരവിട്ട ഒരു മില്യണിലധികം ആളുകളെയാണ് ഉടനെ തിരിച്ചയക്കുകയും അഡ്മിനിസ്‌ട്രേഷന്‍ ഒഫിഷ്യല്‍സ് അറിയിച്ചു.

ഐ സി ഇ 2012ലാണ് ഏറ്റവും കൂടുതല്‍ അനധികൃത കുടിയേറ്റക്കാരെ ഡീപോര്‍ട്ട് ചെയ്തിട്ടുള്ളത് (409824). അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിന് വ്യാപകമായ റെയ്ഡുകളും സംഘടിപ്പിക്കും.

ഫ്‌ളോറിഡാ ഒര്‍ലാന്റോയില്‍ സംഘടിപ്പിക്കുന്ന കൂറ്റന്‍ തെരഞ്ഞെടുപ്പ് റാലിയില്‍ ചൊവ്വാഴ്ച ഒരു ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

You might also like

-