വക്കച്ചന്‍ മറ്റത്തില്‍ എക്‌സ് എം.പി.ക്ക് ഡാളസ്സില്‍ സ്വീകരണം നല്‍കി 

കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് റോയ് കൊടുവത്ത് അദ്ധ്യക്ഷത വഹിച്ചു. അസ്സോസിയേഷന്‍ ട്രഷറര്‍ പ്രസാദ് നാഗന്തലില്‍ മുഖ്യാതിഥിയെ സദസ്സിനു പരിചയപ്പെടുത്തി.

0

ഗാര്‍ലന്റ്(ഡാളസ്) : മുന്‍ രാജ്യസഭാംഗവും, വ്യവസായിയുമായ വക്കച്ചന്‍ മറ്റത്തിലിനു ഡാളസ് കേരള അസ്സോസിയേഷന്‍ സ്വീകരണം നല്‍കി.

ജൂണ്‍ 17 തിങ്കളാഴ്ച വൈകീട്ട് 6 മണിക്ക് അസ്സോസിയേഷന്‍ കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് റോയ് കൊടുവത്ത് അദ്ധ്യക്ഷത വഹിച്ചു. അസ്സോസിയേഷന്‍ ട്രഷറര്‍ പ്രസാദ് നാഗന്തലില്‍ മുഖ്യാതിഥിയെ സദസ്സിനു പരിചയപ്പെടുത്തി. കേരളരാഷ്ട്രീയത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ വ്യക്തിയായിരുന്നു വക്കച്ചന്‍ മറ്റത്തിലെന്ന് പ്രസാദ് പറഞ്ഞു.

തുടര്‍ന്ന് പ്രസിഡന്റ് റോയ് കൊടുവത്ത് അദ്ധ്യക്ഷ പ്രസംഗം നടത്തി. കേരള അസ്സോസിയേഷന്റെ വിവിധ പ്രവര്‍ത്തനങ്ങളെ കുറിച്ചു വിശദീകരിക്കുകയും, കേരള അസ്സോസിയേഷന്‍ ഓഫീസ് സന്ദര്‍ശിക്കുന്നതിന് താല്‍പര്യം പ്രകടിപ്പിച്ച മുന്‍ എം.പി.യെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

അമ്പതു വര്‍ഷങ്ങള്‍ക്കു മുമ്പ് അമേരിക്കയില്‍ ഉപരിപഠനത്തിനായി എത്തിയിരുന്നുവെന്നും, അമേരിക്കന്‍ മലയാളികളുടെ ജീവിതരീതിയെ കുറിച്ചു പഠിക്കുവാന്‍ അവസരം ലഭിച്ചിരുന്നതായും എം.പി. പറഞ്ഞു. കേരള അസ്സോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിനു പ്രയോജനകരമായി തീരട്ടെ എന്ന് ആശംസിക്കുകയും ചെയ്തു. അസ്സോസിയേഷന്‍ സെക്രട്ടറി ഡാനിയേല്‍ കുന്നേല്‍ നന്ദി പറഞ്ഞു.

You might also like

-