അഭയാർത്ഥികളെ തടയാൻ ട്രംപ് ,കാരവന്‍ മാര്‍ച്ച് തടയുന്നതിന് അതിര്‍ത്തി സീല്‍ ചെയ്യുമെന്ന് ട്രംപ്

സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമലാ ഹൊന്‍ഡുറാസ് എന്നിവിടങ്ങളിലെ പട്ടിണിയും പീഡനവും സഹിക്കാനാവാതെ കുട്ടികളേയും പ്രായമായവരേയും വഹിച്ചുകൊണ്ടുള്ള നിരവധി വാഹനങ്ങളാണ് ഇപ്പോഴും മെക്‌സിക്കൊഗ്വാട്ടിമല അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നത്

0

വാഷിങ്ടന്‍: സെന്‍ട്രല്‍ അമേരിക്കയില്‍ നിന്നും അഭയം തേടി അമേരിക്കന്‍ അതിര്‍ത്തിയിലേക്കു മാര്‍ച്ച് ചെയ്യുന്ന ആയിരക്കണക്കിന് അഭയാര്‍ത്ഥികളെ തടയുന്നതിന് അതിര്‍ത്തി സീല്‍ ചെയ്യുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കി. അനധികൃതമായി ആരെയും പ്രവേശിപ്പിക്കുകയില്ലെന്നും ട്രംപ് വ്യക്തമാക്കി.ഗ്വാട്ടിമലയില്‍ നിന്നുള്ള ആയിരങ്ങള്‍ മെക്‌സിക്കോ അതിര്‍ത്തിയും കടന്ന് മെക്‌സിക്കൊ അമേരിക്കന്‍ ബോര്‍ഡറിലേക്കുള്ള മാര്‍ച്ച് തുടരുകയാണ്.

രണ്ടായിരം പേരാണ് ഗ്വാട്ടിമലയില്‍ നിന്നും പുറപ്പെട്ടതെന്നും എന്നാല്‍ ഇവരോടൊപ്പം മെക്‌സിക്കോയില്‍ നിന്നുള്ള ആയിരങ്ങള്‍ മാര്‍ച്ചില്‍ ചേര്‍ന്നിട്ടുണ്ടെന്നുമാണു റിപ്പോര്‍ട്ട്.ഗ്വാട്ടിമലയെ മെക്‌സിക്കോയുമായി ബന്ധിപ്പിക്കുന്ന നദി കടന്നാണു സംഘം മെക്‌സിക്കോയില്‍ എത്തിയത്. ഇവരെ തടയുന്നതിനുള്ള മെക്‌സിക്കന്‍ അധികൃതരുടെ ശ്രമം പരാജയപ്പെട്ടിരുന്നു.

സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യമായ ഗ്വാട്ടിമലാ ഹൊന്‍ഡുറാസ് എന്നിവിടങ്ങളിലെ പട്ടിണിയും പീഡനവും സഹിക്കാനാവാതെ കുട്ടികളേയും പ്രായമായവരേയും വഹിച്ചുകൊണ്ടുള്ള നിരവധി വാഹനങ്ങളാണ് ഇപ്പോഴും മെക്‌സിക്കൊഗ്വാട്ടിമല അതിര്‍ത്തിയില്‍ തമ്പടിച്ചിരിക്കുന്നത്. തൊഴിലും ഭക്ഷണവും, അഭയവും തേടി യാത്ര തുടരുന്ന ഈ സംഘം (കാരവന്‍) അമേരിക്കയില്‍ എത്തിയാലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അതീവ ഗുരുതരമാണെ ന്നാണ് ട്രംപ് പറയുന്നത്.

അര്‍ഹതപ്പെട്ടവരും ക്രിമിനലുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ടാകാം. അമേരിക്കയില്‍ നവംബറില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു ഡമോക്രാറ്റിക് പാര്‍ട്ടിയാണ് കാരവന്‍ മാര്‍ച്ചിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ട്രംപ് കുറ്റപ്പെടുത്തുന്നു.

You might also like

-