പിറവം പള്ളിയില്‍ ഞായറാ‍ഴ്ചകളില്‍ കുര്‍ബാന ഇടവകയിലെ വിശ്വാസികള്‍ക്കും പങ്കെടുക്കാം

ഓർത്തഡോൿസ് വിശ്വാസികൾക്ക് ഭരണചുമതലയുള്ള പിറവം പള്ളി ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ജില്ലാകളക്ടര്‍ ഏറ്റെടുത്തിരുന്നു.ഇക്ക‍ഴിഞ്ഞ ഞായറാ‍ഴ്ച്ച ഓര്‍ത്തഡോക്സ് വിഭാഗത്തിന് കുര്‍ബാന നടത്താനും കോടതി അനുമതി നല്‍കിയിരുന്നു

0

പിറവം :സുപ്രിം കോടതി വിധി പ്രകാരം പിറവം സെന്റ് മേരിസ് പള്ളിയില്‍ വിശാസികൾക്കായുള്ള പതിവ് ഞായറാ‍ഴ്ചകളില്‍ കുർബ്ബാന തുടരാമെന്ന് ഹൈക്കോടതി.മറ്റു ദിവസ്സങ്ങളിൽ തല്‍സ്ഥിതി തുടരണം.ഞായറാഴ്ച്ചത്തെ കുർബ്ബാനയിൽ ഇടവകയിലെ മു‍ഴുവന്‍ വിശ്വാസികള്‍ക്കും പള്ളിയില്‍ പ്രവേശനം നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
സുപ്രിംകോടതി വിധിപ്രകാരം ഓർത്തഡോൿസ് വിശ്വാസികൾക്ക് ഭരണചുമതലയുള്ള പിറവം പള്ളി ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ജില്ലാകളക്ടര്‍ ഏറ്റെടുത്തിരുന്നു.ഇക്ക‍ഴിഞ്ഞ ഞായറാ‍ഴ്ച്ച ഓര്‍ത്തഡോക്സ് വിഭാഗത്തിന് കുര്‍ബാന നടത്താനും കോടതി അനുമതി നല്‍കിയിരുന്നു.ഉത്തരവുപ്രകാരം 45 വര്‍ഷത്തിനു ശേഷം മാണ് ഓര്‍ത്തഡോക്സ് വിഭാഗം കുര്‍ബാന നടത്തുന്നത്
ഞായറാ‍ഴ്ച്ചകളിലെ പതിവ് കുര്‍ബാന ഇനിമുതൽ തുടരാനാണ് ഹൈക്കോടതി ഇന്നുത്തരവിട്ടത്.
യാക്കൊബായ ഓര്‍ത്തഡോക്സ് ഭേദമില്ലാതെ ഇടവകയിലെ മു‍ഴുവന്‍ വിശ്വാസികള്‍ക്കും പള്ളിപ്രവേശനത്തിന് അവസരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.എന്നാല്‍ തല്‍സ്ഥിതി തുടരണമെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി.അതായത് ബാക്കിയുള്ള ദിവസങ്ങളില്‍ പള്ളിയുടെ നിയന്ത്രണം ജില്ലാ കളക്ടര്‍ക്കായിരിക്കും.മാത്രമല്ല പ്രശ്നമുണ്ടാക്കുന്നവരെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന മുന്‍ ഉത്തരവും നിലനില്‍ക്കും.കൂടാതെ ചാപ്പലുകളുടെ നിയന്ത്രണം ആര്‍ക്കാണെന്നത് സംബന്ധിച്ച് അറിയിക്കാന്‍ സര്‍ക്കാരിനും കോടതി നിര്‍ദേശം നല്‍കി.കോടതി ഉത്തരവനുസരിച്ച് ക‍ഴിഞ്ഞ ഞായറാ‍ഴ്ച്ച സംഘര്‍ഷമില്ലാതെ സമാധാനപരമായാണ് ഇരുകൂട്ടരും കുര്‍ബാന നടത്തിയത്.ഓര്‍ത്തഡോക്സ് വിഭാഗം പള്ളിക്കകത്തും യാക്കൊബായ വിഭാഗം പള്ളിക്ക് പുറത്ത് റോഡരികിലുമാണ് ചടങ്ങുകള്‍ നിര്‍വ്വഹിച്ചത്.ഹര്‍ജി വീണ്ടും 9ന് പരിഗണിക്കും

You might also like

-