പാലാരിവട്ടം പാലം കുറഞ്ഞ തുക ടെൻഡർനൽകിയ കമ്പനിയെ മറികടന്നു ആർഡിഎസ് കമ്പനിക്ക് കരാർ

ആർഡിഎസ് കമ്പനി 47 കോടി രൂപയാണ് ടെൻഡറൽ ക്വോട്ട് ചെയ്തത്. ചെറിയാൻ വർക്കി കൺസ്ട്രക്ഷൻസ് എന്ന കമ്പനി ക്വോട്ട് ചെയ്തത് 42 കോടി.

0

കൊച്ചി :പാലാരിവട്ടം മേൽപാല നിർമാണത്തിനായുള്ള ടെൻഡർ നടപടിക്രമങ്ങളിൽ ഗുരുതര ക്രമക്കേടുകൾ നടന്നുവെന്നാണ് വിജിലൻസ് കണ്ടെത്തൽ.പാലാരിവട്ടം പാലം നിർമാണത്തിലെ ടെൻഡർ രേഖകളിൽ വൻ തിരിമറിയെന്ന് വിജിലൻസ് . കുറഞ്ഞ തുകക്ക് ടെൻഡർ വച്ച കമ്പനിയെ മറികടന്ന് ആർഡിഎസ് കമ്പനിക്ക് കരാർ നൽകിയതെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു.ഇതുമായി ബന്ധപെട്ടു പിച്ചെടുത്ത രേഖകൾ ക്രമക്കേടിന്റെ തെളിവുകലും വിജിലൻസ് കോടതിയിൽ സമർപ്പിച്ചു

ആർഡിഎസ് കമ്പനി 47 കോടി രൂപയാണ് ടെൻഡറൽ ക്വോട്ട് ചെയ്തത്. ചെറിയാൻ വർക്കി കൺസ്ട്രക്ഷൻസ് എന്ന കമ്പനി ക്വോട്ട് ചെയ്തത് 42 കോടി. എന്നാൽ കുറഞ്ഞ തുക രേഖപ്പടുത്തിയ കമ്പനിയെ മറികടന്ന് കരാർ ആർഡിഎസ് പ്രൊജക്ട്‌സിന് നൽകി. ആർഡിഎസ് കമ്പനിയുടെ ടെൻഡറിൽ 13.4 % റിബേറ്റ് നൽകാമെന്ന് എഴുതിച്ചേർത്തു. ഇതോടെ 41 കോടിയായി ആർഡിഎസിന്റെ ടെൻഡർ തുക മാറി. ടെൻഡർ അവസാനിച്ച ശേഷമാണ് ആർഡിഎസ് കമ്പനിക്ക് കാരാർ ലഭിക്കാനായി രേഖകളിൽ കൃത്രിമം നടത്തിയത്.ആർബിഡിസികെയിലെയും കിറ്റ്‌കോയിലെയും ഉദ്യോഗസ്ഥർ ചേർന്നാകാം തിരിമറി നടത്തിയതെന്ന് വിജിലൻസ് കോടതിയെ അറിയിച്ചു. ടെൻഡറിൽ തിരുത്തൽ വരുത്തിയത് കയ്യക്ഷരം പരിശോധിച്ച് ഉറപ്പ് വരുത്തിയിട്ടുണ്ടെന്നും വിജിലൻസ് കോടതിയെ അറിയിച്ചു. .

You might also like

-