പ്രവാസി വ്യവസായിയുടെ ആത്മഹത്യ; രമേശ് ചെന്നിത്തല ലോക കേരളസഭ വൈസ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

പ്രവാസിക്കൊരു കയറ് എന്ന പദ്ധതിയാണ് ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്

0

തിരുവനന്തപുരം: ലോക കേരളസഭയുടെ വൈസ്.ചെയര്‍മാന്‍ പദവി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രാജിവെച്ചു. ആന്തൂരില്‍ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിലുള്ള സംസ്ഥാന സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചാണ് രാജി.സിപിഎം വിഭാഗീയതയുടെ രക്തസാക്ഷിയാണ് ആന്തൂരിലെ സാജനെന്ന് ചെന്നിത്തല പറഞ്ഞു.

പി.ജയരാജന്റെ മകന്റെ കല്യാണത്തിന് സാജന്‍ പോയതാണ് പി.കെ.ശ്യാമളയുടെ വൈരാഗ്യം കൂട്ടിയത്. ഈ കസേരയില്‍ ഇരുക്കിന്നടത്തോളം കാലം കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കില്ലെന്നാണ് സാജനോട് ശ്യാമള പറഞ്ഞത്. ഇത്തരത്തിലുള്ള ഒരാളെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. ധാര്‍മികതയും നവോത്ഥാനവും പറയുന്ന സിപിഎം ഇപ്പോള്‍ ജീര്‍ണാവസ്ഥയിലാണെന്നും ചെന്നിത്തല പറഞ്ഞു.പ്രവാസിക്കൊരു കയറ് എന്ന പദ്ധതിയാണ് ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പ്രവാസികളുടെ നിക്ഷേപം കേരളത്തിലേക്കെത്തിക്കുന്നതിനുള്ള പദ്ധതിയായിരുന്നു ലോക കേരളാസഭ. എന്നാല്‍ അതൊരു കബളിപ്പിക്കലാണെന്ന് തിരിച്ചറിഞ്ഞ് അതിന്റെ വൈ.ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

You might also like

-