ലൈംഗിക പീഡന പരാതി; ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ വിധി വ്യാഴാഴ്ചത്തേക്ക് മാറ്റി

മുംബൈ ദിന്‍ഡോഷി കോടതിയുടേതാണ് നടപടി. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് വിധി പറയുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിയതായി കോടതി അറിയിച്ചത്. ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡനക്കേസിലാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

0

മുംബൈ: ലൈംഗിക പീഡന പരാതിയില്‍ ബിനോയ് കോടിയേരി നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ജൂണ്‍ 27-ലേക്ക് മാറ്റി. മുംബൈ ദിന്‍ഡോഷി കോടതിയുടേതാണ് നടപടി. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് വിധി പറയുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിയതായി കോടതി അറിയിച്ചത്. ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡനക്കേസിലാണ് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.അതേസമയം ബിനോയിയുമായുള്ള ബന്ധം തെളിയിക്കുന്ന കൂടുതല്‍ രേഖകള്‍ യുവതി പൊലീസിന് കൈമാറി. പാസ്‌പോര്‍ട്ട്, ബാങ്ക് പാസ്ബുക്ക്, എന്നിവയിലെല്ലാം ഭര്‍ത്താവിന്റെ പേരിന്റെ സ്ഥാനത്ത് ബിനീഷ് കോടിയേരിയുടെ പേരാണ് യുവതി രേഖപ്പെടുത്തിയിരിക്കുന്നത്. കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റിലും അച്ഛന്റെ പേര് ബിനോയ് വിനോദിനി ബാലകൃഷ്ണന്‍ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

മകനെതിരെ യുവതി നല്‍കിയ പരാതിയെക്കുറിച്ച് അറിയില്ലെന്ന കോടിയേരിയുടെ വാദം തെറ്റാണെന്ന് കേസില്‍ മധ്യസ്ഥത വഹിച്ച അഭിഭാഷകനായ കെ.പി ശ്രീജിത്തും വെളിപ്പെടുത്തിയിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് ബിനോയി, കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി എന്നിവരുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് മധ്യസ്ഥത വഹിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ അവകാശപ്പെടുന്നു.ഏപ്രില്‍ 18ന് വിനോദിനിയും 29 ന് ബിനോയിയും ചര്‍ച്ചയ്‌ക്കെത്തി.

ചര്‍ച്ചക്ക് ശേഷം കോടിയേരി ബാലകൃഷ്ണനുമായി താന്‍ ഫോണില്‍ സംസാരിച്ചെന്നും അഭിഭാഷകന്‍ വെളിപ്പെടുത്തി. എന്നാല്‍ ബ്ലാക്‌മെയല്‍ ചെയ്ത് പണം തട്ടാനുള്ള ശ്രമമാണ് യുവതി നടത്തുന്നതെന്ന നിലപാടിലായിരുന്നു കോടിയേരി ബാലകൃഷ്ണനെന്നും ശ്രീജിത്ത് പറയുന്നു. യുവതിയുടേത് ബ്ലാക്ക് മെയില്‍ കേസാണെന്നും വാസ്തവമെന്താണെന്ന് അന്വേഷിക്കണമെന്നും കോടിയേരി പറഞ്ഞിരുന്നു.അഞ്ച് കോടി രൂപ വേണമെന്ന യുവതിയുടെ ആവശ്യം വിനോദിനിയും അംഗീകരിച്ചില്ല. അച്ഛന്‍ ഇടപെടേണ്ട കാര്യമില്ലെന്നും കേസായാല്‍ ഒറ്റയ്ക്ക് നേരിടാന്‍ തയാറാണെന്നും ബിനോയ് പറഞ്ഞതായി ശ്രീജിത്ത് പറയുന്നു. യുവതിയുടെ കുഞ്ഞ് തന്റെതല്ലെന്ന് ബിനോയ് പറഞ്ഞെന്നും ശ്രീജിത്ത് വെളിപ്പെടുത്തി.

You might also like

-