മോദി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചു’;അവകാശവാദവുമായി എം.പി അബ്ദുള്ളക്കുട്ടി

പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. അതേസമയം ബി.ജെ.പി ചേരുമോയെന്നതില്‍ അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ല

0

ഡല്‍ഹി: ബി.ജെ.പിയില്‍ ചേരാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ക്ഷണിച്ചെന്ന് അവകാശവാദവുമായി എം.പി അബ്ദുള്ളക്കുട്ടി. പ്രധാനമന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. അതേസമയം ബി.ജെ.പി ചേരുമോയെന്നതില്‍ അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം ഇതുവരെ ലഭിച്ചിട്ടില്ല.പ്രധാനമന്ത്രി നരേന്ദ്ര മോദിയ പ്രകീര്‍ത്തിച്ചതിന് അടുത്തിടെയാണ് അബ്ദുള്ളക്കുട്ടിയെ കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്. നേരത്തെ സി.പി.എമ്മില്‍ നിന്ന് പുറത്തായതും മോദിയുടെ ഗുജറാത്ത് വികസനത്തെക്കുറിച്ച് പറഞ്ഞതിന്റെ പേരിലായിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസിലെത്തിയതും കണ്ണൂരില്‍ നിന്നും നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതും.

You might also like

-