മാപ്പ് പറയാനുള്ള സമയം അവസാനിച്ചു; പ്രശാന്ത് ഭൂഷണിനെതിരായ കേസുകൾ ഇന്ന് പരിഗണിക്കും

പ്രശാന്ത് ഭൂഷനെ ശിക്ഷിക്കരുതെന്നു  കേന്ദ്ര സർക്കാരിന് വേണ്ടി അറ്റോണി ജനറൽ സുപ്രിം കോടതിയിൽ അവശ്യ പെട്ടിട്ടുണ്ട് 

0

ഡൽഹി : മുതിർന്ന അഭിഭാഷകനും സാമൂഹ്യ പ്രവർത്തകനുമായ പ്രശാന്ത് ഭൂഷണിനെതിരായ കോടതിയലക്ഷ്യ കേസുകൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ്ജസ്റ്റിസ് എസ്.എ ബോബ്ഡെയ്ക്ക്‌ എതിരായ ട്വിറ്റർ പരാമർശങ്ങളിൽ സ്വമേധയാ എടുത്ത കേസിൽ പ്രശാന്ത് ഭൂഷൺ കുറ്റക്കാരൻ ആണെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു. മാപ്പ് പറയാൻ നൽകിയ സമയം ഇന്നലെ അവസാനിച്ചു. മാപ്പ് പറയില്ലെന്ന മറുപടിയാണ് പ്രശാന്ത് ഭൂഷൺ നൽകിയത്. ഈ സാഹചര്യത്തിൽ ആണ് കേസ് ഇന്ന് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മുൻ ചീഫ് ജസ്റ്റിസുമാർക്ക്‌ എതിരെ അഴിമതി ആരോപണം ഉന്നയിച്ചതിന് 2009ൽ എടുത്ത കേസും കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷൻ ആയ ബെഞ്ച് ആണ് രണ്ട് കേസുകളും പരിഗണിക്കുക.പ്രശാന്ത് ഭൂഷനെ ശിക്ഷിക്കരുതെന്നു  കേന്ദ്ര സർക്കാരിന് വേണ്ടി അറ്റോണി ജനറൽ സുപ്രിം കോടതിയിൽ അവശ്യ പെട്ടിട്ടുണ്ട്

You might also like

-