മു​ൻ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി​ ആശുപത്രിയിൽ

ആ​ർ​മി റി​സ​ർ​ച്ച് ആ​ൻ​ഡ് റ​ഫ​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും വെ​ന്‍റി​ലേ​റ്റ​ർ സ​ഹ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​തെ​ന്നുമാണ് റി​പ്പോ​ർ​ട്ടു​ക​ൾ

0

ന്യൂ​ഡ​ൽ​ഹി: മു​ൻ രാ​ഷ്ട്ര​പ​തി പ്ര​ണ​ബ് മു​ഖ​ർ​ജി​ക്ക് ത​ല​ച്ചോ​റി​ൽ ര​ക്ത​സ്രാ​വം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര​മാ​യി ശ​സ്ത്ര​ക്രി​യ ന​ട​ത്തി. ആ​ർ​മി റി​സ​ർ​ച്ച് ആ​ൻ​ഡ് റ​ഫ​റ​ൽ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നും വെ​ന്‍റി​ലേ​റ്റ​ർ സ​ഹ​യ​ത്തോ​ടെ​യാ​ണ് ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​തെ​ന്നുമാണ് റി​പ്പോ​ർ​ട്ടു​ക​ൾ.

കൊ​റോ​ണ പോ​സി​റ്റി​വ് ആ​യ​തി​നെ തു​ട​ർ​ന്ന് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 84 കാ​ര​നാ​യ പ്ര​ണബ് മു​ഖ​ർ​ജി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ മ​റ്റ് പ​രി​ശോ​ധ​ന​യ്ക്ക് പോ​യ​പ്പോ​ഴാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന് ത​ന്നോ​ട് ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​രും കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​രാ​കാ​ൻ അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു.

You might also like

-