മോദിയെ പ്രകീർത്തിച്ചുള്ള ; രാജസ്ഥാൻ ഗവർണർ കല്യാൺ സിംഗ് ന്റെ പരാമർശം ചട്ടലംഘനം തെരഞ്ഞെടുപ്പ് കമ്മീഷൻ.

രാജസ്ഥാൻ ഗവർണർ കല്യാൺ സിംഗ് വിവാദ പരാമർശവുമായി രംഗത്തെത്തിയത്. നമ്മളെല്ലാം ബി.ജെ.പി പ്രവർത്തകർ ആണെന്നും മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കണമെന്നും ആയിരുന്നു കല്യാൺ സിംഗിന്‍റെ വാക്കുകൾ.

0

ഡൽഹി: നരേന്ദ്ര മോദിയെ വീണ്ടും തെരഞ്ഞെടുക്കാമെന്ന കല്യാൺ സിംഗിന്‍റെ പ്രസ്താവന ചട്ടലംഘനമാണെന്ന് കമ്മീഷൻ കണ്ടെത്തി. താൻ ഒരു ബിജെപി പ്രവർത്തകനാണെന്ന പ്രസ്താവനയിലൂടെ കല്യാൺ സിംഗ് ഗവർണർ പദവിയുടെ അന്തസ് ഇടിച്ചു താഴ്ത്തിയതായും കമ്മീഷൻ വിലയിരുത്തി.അലിഗഡിലെ സ്ഥാനാർഥിക്കെതിരെ ബി.ജെ.പിയിൽ അമർഷം പുകയുന്നതിനിടെ ആയിരുന്നു രാജസ്ഥാൻ ഗവർണർ കല്യാൺ സിംഗ് വിവാദ പരാമർശവുമായി രംഗത്തെത്തിയത്. നമ്മളെല്ലാം ബി.ജെ.പി പ്രവർത്തകർ ആണെന്നും മോദിയെ വീണ്ടും പ്രധാനമന്ത്രിയാക്കണമെന്നും ആയിരുന്നു കല്യാൺ സിംഗിന്‍റെ വാക്കുകൾ.

മോദി പ്രധാനമന്ത്രിയാകേണ്ടത് രാജ്യത്തിന് അനിവാര്യമെന്നും കല്യാൺ സിംഗ് പറഞ്ഞു വെച്ചു. പരാമർശം ശ്രദ്ധയിൽപ്പെട്ട കേന്ദ്ര തെരെഞ്ഞടുപ്പ് കമ്മീഷൻ ഉത്തർപ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് റിപ്പോർട്ട് തേടുകയും തുടർന്ന് ചട്ടലംഘനം നടന്നതായി കണ്ടെത്തുകയുമായിരുന്നു. താൻ ഒരു ബിജെപി പ്രവർത്തകനാണെന്ന പ്രസ്താവനയിലൂടെ ഗവർണർ പദവിയുടെ അന്തസ് ഇടിച്ചു താഴ്ത്തിയതായും കമ്മീഷൻ വിലയിരുത്തി. വിഷയം രാഷ്‌ട്രപതിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് കമ്മീഷന്‍റെ തീരുമാനം

 

You might also like

-