മാലേഗാവ് ബോംബ് സ്ഫോടനക്കേസിൽ എൻഐഎ കോടതിയിൽ നേരിട്ട് ഹാജരാവുന്നതിന് പ്രതി പ്രഗ്യ താക്കൂറിന് ഒരാഴ്ചത്തെ ഇളവ്
ലോക്സഭാംഗമെന്ന നിലയിൽ അവരുടെ സാന്നിധ്യം പാർലമെന്റിൽ വേണ്ടതുണ്ടെന്ന പ്രഗ്യ താക്കൂറിന്റെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
മുംബൈ: മാലേഗാവ് ബോംബ് സ്ഫോടനക്കേസിൽ എൻഐഎ കോടതിയിൽ നേരിട്ട് ഹാജരാവുന്നതിന് പ്രതി പ്രഗ്യ താക്കൂറിന് ഒരാഴ്ചത്തെ ഇളവ് അനുവദിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റംഗം എന്ന നിലയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ലോക്സഭാ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായാണ് ഇത്.
ലോക്സഭാംഗമെന്ന നിലയിൽ അവരുടെ സാന്നിധ്യം പാർലമെന്റിൽ വേണ്ടതുണ്ടെന്ന പ്രഗ്യ താക്കൂറിന്റെ അഭിഭാഷകന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അടുത്ത ആഴ്ച മുതൽ പ്രഗ്യ താക്കൂർ കോടതിയിൽ എത്തണം.
കേസിൽ കോടതിയിൽ നേരിട്ട് ഹാജരാകാൻ ബുദ്ധിമുട്ടെണ്ടെന്നും, ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണം എന്നുമാവശ്യപ്പെട്ട് ഇവർ കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ജൂൺ മൂന്നിന് പുറപ്പെടുവിച്ച ഉത്തരവിൽ താക്കൂർ അടക്കമുള്ള പ്രതികൾ ആഴ്ചയിലൊരിക്കൽ മാത്രം കോടതിയിൽ ഹാജരായാൽ മതിയെന്ന് എൻഐഎ കോടതി വ്യക്തമാക്കിയിരുന്നു.