പിളർപ്പൊഴുവാക്കാൻ സംഘടനാ തെരെഞ്ഞെടുപ്പ് കേരളാ കോൺഗ്രസ്സിൽ അധികാര തര്ക്കം

ഫ്രാന്‍സിസ് ജോര്‍ജ് നേരത്തെ തന്നെ ഈ വിഷയത്തില്‍ പരസ്യപ്രതികരണം നടത്തിയിരുന്നു. മുതിർന്ന നേതാക്കളുടെ അതൃപ്തി പരിഹരിക്കാൻ നടപടി യുണ്ടാകുമെന്നു പി ജെ ജോസഫ് യോഗത്തിന് ഉറപ്പു നൽകി ഫ്രാൻസീസ് ജോർജിന്റെ നേതൃത്തത്തിൽ ഒരു വിഭാഗം നേതാക്കൾ വീണ്ടും പാർട്ടി വിടുമെന്ന ഘട്ടത്തിലാണ് പ്രശ്‌നത്തിൽ പി ജെ ജോസഫ് ഇടപെട്ടത്

0

പുരപ്പുഴ /തൊടുപുഴ: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ സ്ഥാനങ്ങളെ ചൊല്ലി ചേരിതിരിഞ്ഞ് തര്‍ക്കം. പി.ജെ ജോസഫിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് രൂക്ഷമായ തര്‍ക്കം നടന്നത്. മോന്‍സ് ജോസഫിന് പാര്‍ട്ടിയില്‍ ഉയര്‍ന്ന സ്ഥാനം നല്‍കിയതിനെതിരെ ഫ്രാന്‍സിസ് ജോര്‍ജ്, ജോണി നെല്ലൂര്‍, തോമസ് ഉണ്ണിയാടന്‍ എന്നവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഫ്രാന്‍സിസ് ജോര്‍ജ് നേരത്തെ തന്നെ ഈ വിഷയത്തില്‍ പരസ്യപ്രതികരണം നടത്തിയിരുന്നു. മുതിർന്ന നേതാക്കളുടെ
അതൃപ്തി പരിഹരിക്കാൻ നടപടി യുണ്ടാകുമെന്നു പി ജെ ജോസഫ് യോഗത്തിന് ഉറപ്പു നൽകി ഫ്രാൻസീസ് ജോർജിന്റെ നേതൃത്തത്തിൽ ഒരു വിഭാഗം നേതാക്കൾ വീണ്ടും പാർട്ടി വിടുമെന്ന ഘട്ടത്തിലാണ് പ്രശ്‌നത്തിൽ പി ജെ ജോസഫ് ഇടപെട്ടത് . പാര്‍ട്ടിയിലെ അതൃപ്തി പരിഹരിക്കാന്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്താന്‍ യോഗത്തില്‍ തീരുമാനമായി. വാര്‍ഡ് കമ്മിറ്റി മുതല്‍ സംസ്ഥാന കമ്മിറ്റി വരെ തെരഞ്ഞെടുപ്പ് നടത്തുമെന്ന് പി.ജെ ജോസഫ് പറഞ്ഞു. പാര്‍ട്ടിക്കുള്ളില്‍ നേതാക്കള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു പരിഹരിച്ചെന്നും പി.ജെ ജോസഫ് പറഞ്ഞു. നിലവിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനങ്ങള്‍ താല്‍ക്കാലികമാണെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. പാര്‍ട്ടി നിര്‍ദേശിക്കുന്ന ഏത് സ്ഥാനവും ഏറ്റെടുക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം രൂക്ഷമായ തർക്കം നിലനിൽക്കുന്ന കേരളാ കോൺഗ്രസ്സ് പി ജെ ജോസഫ് വിഭാഗത്തിൽ നിന്നും കൂടുതൽ നേതാക്കൾ കേരളാ കോൺഗ്രസ് മാണിയിലേക്ക് ചേക്കേറുമെന്നാണ് വിവരം . ചില നേതാക്കൾ പാലായിൽ ജോസ് കെ മാണിയുമായി രാഗസ്യ ചർച്ച നടത്തിയതായും വിവരമുണ്ട്

You might also like

-