മുല്ലപ്പള്ളിക്കെതിരെ കെപിസിസി ഓഫീസിന് മുന്നില്‍ പോസ്റ്ററുകള്‍

ഒറ്റുകാരും കള്ളന്‍മാരും തങ്ങളെ നയിക്കേണ്ട എന്നും കരുത്തുറ്റ നേതൃത്വമാണ് തങ്ങള്‍ക്ക് വേണ്ടതെന്നും പോസ്റ്ററുകളിലുണ്ട്.

0

തിരുവനതപുരം :  മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റാകുന്നതിനെതിരെ പോസ്റ്ററുകള്‍. മുല്ലപ്പള്ളിയെ പ്രസിഡന്റാക്കുന്നത് മുങ്ങുന്ന കപ്പലില്‍ ഓട്ടയിടുന്നതിന് തുല്യമാണെന്നും ഐസിയുവില്‍നിന്ന് വെന്റിലേറ്ററിലേക്കാണ് മാറ്റുന്നതെന്നും പറഞ്ഞാണ് പോസ്റ്റര്‍‌. ഒറ്റുകാരും കള്ളന്‍മാരും തങ്ങളെ നയിക്കേണ്ട എന്നും കരുത്തുറ്റ നേതൃത്വമാണ് തങ്ങള്‍ക്ക് വേണ്ടതെന്നും പോസ്റ്ററുകളിലുണ്ട്. പോസ്റ്ററുകള്‍ കെപിസിസി ഓഫീസിന് മുന്നിലാണ് പതിച്ചത്.
മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റായേക്കാന്‍ സാധ്യത എന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്ന് വൈകിട്ട് പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യസമിതി ചേരാനിരിക്കെയാണ് പ്രവര്‍ത്തകര്‍ പോസ്റ്ററിലൂടെ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്.

You might also like

-