രാജ്യത്തെ ഏറ്റവും പഴക്കമേറിയ പോസ്റ്റ് ബോക്സിന് നൂറുവയസ്സ് പോസ്റ്റ് ബോക്സ് നമ്പർ 9 എവിടെയാണ് ?

കണ്ണൻദേവൻ കമ്പനിയുടെ 50000 വരുന്ന തൊഴിലകളും അവരുടെ ആശ്രിതരും100 വര്ഷം മായി ഉപയോഗിച്ച "പോസ്റ്റ് ബോക്സ് 9

0

മൂന്നാർ :രാജ്യത്തെ ഏറ്റവു പഴമുള്ള പോസ്റ്റ് ബോക്സ് കളിൽ ഒന്നാണ്
“പോസ്റ്റ് ബോക്സ് നമ്പർ 9 ” 1920 സ്ഥാപിതമായ ഈ പോസ്റ്റ് ബോസ്‌ക്‌സിന് ഇന്ന് വര്ഷം തികഞ്ഞു 1920 സ്ഥാപിത മായി ഈ പോസ്റ്റ് ബോസ്സ് അരുരുടേതാണെന്ന് അറിയാമോ .മുന്നാറിലെ കണ്ണൻ ദേവൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്. ലോകമുഴുമവൻ ഇന്റെര്നെറ്റാൽ ബന്ധിപ്പിക്കപ്പെടുകയും കത്തിടപാടുകൾ എല്ലാം ഇ മെയിൽ വഴി യാവുകയും ചെയ്തതോടെ രാജ്യത്തെ എല്ലാകമ്പനികളും വിരൽ തുമ്പ് ഒന്ന് ചലിപ്പിച്ചാൽ ഞൊടിയിടയിൽ ലോകത്തെവിടെയും വിവരങ്ങൾ കൈമാറാൻ കഴിയുന്ന ഇ മെയിൽലേക്ക് മാറിയപ്പോഴും ബ്രിട്ടീഷ്‌കമ്പനിയുടെ പിന്മുറക്കാരായ കണ്ണന്ദേവന് കമ്പനി ഇന്നും തപാൽ വകുപ്പിന് നിരക്ക് നൽകി പോസ്റ്റ് ബോക്സ് നമ്പർ 9 പരിപാലിച്ചു പോരുന്നു .

മുന്നാറിൽ തേയില കൃഷി ആരംഭിച്ച ബ്രിഷുകാർ വിവരങ്ങൾ കൈമാറാനും കമ്പനി ആസ്ഥനമായ കൽക്കട്ടയുമായി ബന്ധപ്പെടുന്നതിന് സ്വന്തംനാട്ടിലേക്ക് കത്തിടപാടുകൾ നടത്തുന്നതിനുമായി 1920 ൽ തപാൽ വകുപ്പിന് അപേക്ഷ സമർപ്പിച്ചു അനുവദിച്ചുകിട്ടിയതാണ് പോസ്റ്റ് “ബോക്സ് 9 “.അന്ന് ഒരു കത്തയച്ചാൽ മറുപടിക്കായി വർഷങ്ങളും മാസ്സങ്ങളും കാത്തിരിക്കണമായിരുന്നു . എന്നാൽ ഇന്ന് ഇതെല്ലം പഴംകഥയായെങ്കിലും . കണ്ണന്ദേവന് കമ്പനിയുടെ കത്തിടപാടുകളിൽ പലതും ഇന്നും തപാൽ മാർഗ്ഗത്തെ ആശ്രയിച്ചാണ് .

കണ്ണൻദേവൻ കമ്പനിയുടെ 50000 വരുന്ന തൊഴിലകളും അവരുടെ ആശ്രിതരും100 വര്ഷം മായി ഉപയോഗിച്ച “പോസ്റ്റ് ബോക്സ് 9 “രാജ്യത്തെ ഏറ്റവും പഴക്കമേറിയ പോസ്റ്റ് ബോക്സ് ആയാണ് അറിയപ്പെടുന്നത് . പോസ്റ്റ് ബോക്സ് 9 ന് നൂറുവർഷം തികഞ്ഞ ഇന്ന് പോസ്റ്റ് ബോക്സ് നൂറുവര്ഷമായി പണമൊടുക്കി നിലനിർത്തുന്ന കണ്ണൻദേവൻ കമ്പനിയെ തപാൽ വകുപ്പ് മെമന്റോ നൽകി ആദരിച്ചു
മുന്നാറിലെ കണ്ണൻദേവൻ കമ്പനി ആസ്ഥാനത്തു നടന്ന ചടങ്ങിൽ തപാൽ വകുപ്പിൽ നിന്നും കെ ഡി എച് പി കമ്പനി എം ഡി .കെ മാത്യു എബ്രഹാം മൊമെന്റോ ഏറ്റുവാങ്ങി .

രാജ്യത്ത് തപാൽ സേവനം 1854 ലാണ് തപാൽ   ആരംഭിക്കുന്നത് .166 വര്ഷം പിന്നീട്‌ബോൾ 433417 ജിവനക്കാരുള്ളതും രാജ്യത്തിൻറെ പൊതു ഖജനാവിന് പ്രതിവർഷം 11496 .18 കോടി രൂപ സംഭാവന ചെയ്യുന്ന മഹാപ്രസ്ഥാനമാണ് ഇന്ത്യൻ തപാൽ വകുപ്പ് .

You might also like

-