പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി സി.എ. റൗഫിനെ എന്‍ഐഎ അറസ്റ്റ്ചെയ്തു

പോപ്പുലർ ഫ്രണ്ട് മായി ബന്ധ വിദേശ ഫണ്ട് കൈകാര്യം ചെയ്തിരുന്നതും ക്രിമിനൽ കേസുമായി ബന്ധപ്പെട്ട പ്രവർത്തകരെ ഒളിവിൽതാമസിപ്പിക്കാനും നേതൃത്തം കൊടുത്തത് റൗഫ് ആണെന്നാണ് വിവരം കഴിഞ്ഞ കുറച്ച് കാലമായി കേരള പോലീസും എന്‍ഐഎ സംഘവും റൗഫിനെ തേടിക്കൊണ്ടിരിക്കുകയായിരുന്നു

0

പാലക്കാട് | പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന സെക്രട്ടറി സി.എ. റൗഫിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. പാലക്കാട് പട്ടാമ്പിയിലെ വീട് വളഞ്ഞാണ് അര്‍ധരാത്രിയോടെ അറസ്റ്റുണ്ടായത്. രാത്രി 12 മണിയോടെയാണ് പട്ടാമ്പി കരുങ്കരപ്പുള്ളിയിലുള്ള റൗഫിന്റെ വീട്ടിലേക്ക് എന്‍ഐഎ സംഘം എത്തിയത്. പോപ്പുലർ ഫ്രണ്ട് മായി ബന്ധ വിദേശ ഫണ്ട് കൈകാര്യം ചെയ്തിരുന്നതും ക്രിമിനൽ കേസുമായി ബന്ധപ്പെട്ട പ്രവർത്തകരെ ഒളിവിൽതാമസിപ്പിക്കാനും നേതൃത്തം കൊടുത്തത് റൗഫ് ആണെന്നാണ് വിവരം കഴിഞ്ഞ കുറച്ച് കാലമായി കേരള പോലീസും എന്‍ഐഎ സംഘവും റൗഫിനെ തേടിക്കൊണ്ടിരിക്കുകയായിരുന്നു. പോപപുലര്‍ ഫ്രണ്ടിനെ നിരോധിക്കുന്നതിന് മുന്‍പ് തന്നെ ഇയാള്‍ക്കായി തിരച്ചില്‍ നടക്കുന്നുണ്ടായിരുന്നു. പോപ്പുലർ ഫ്രണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു.

വീട്ടിലുള്‍പ്പടെ റെയ്ഡ് നടത്തിയെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. റൗഫ് പോകാനിടയുള്ള സ്ഥലങ്ങള്‍, ബന്ധപ്പെടാന്‍ സാധ്യതയുള്ളവര്‍ എന്നിവരെ എന്‍ഐഎ കൃത്യമായി നിരീക്ഷിച്ച് വരികയായിരുന്നു. ഇന്നലെയാണ് ഇയാള്‍ വീട്ടിലുണ്ടെന്ന വിവരം ലഭിച്ചത്.തുടര്‍ന്ന് 12 മണിയോടെ വീട്ടിലെത്തുകയും പന്ത്രണ്ടരയോടെ വീട് വളഞ്ഞ് ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്ത് രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ടിന് കേന്ദ്ര സർക്കാര്‍ നിരോധനമേര്‍പ്പെടുത്തിയത്. . പോപ്പുലര്‍ ഫ്രണ്ടിനും 8 അനുബന്ധ സംഘടനകള്‍ക്കും ഈ നിരോധനം ബാധകമായത്. സെപ്റ്റംബര്‍ 22 മുതല്‍ നടത്തിയ മിന്നല്‍ പരിശോധനകള്‍ക്കൊടുവിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നടപടി.
യുഎപിഎ നിയമത്തിലെ മൂന്ന്, നാല് വകുപ്പുകള്‍ പ്രകാരം അഞ്ചുവര്‍ഷത്തേക്കാണ് നിരോധനം. സംഘടനയുടെ പ്രവര്‍ത്തനം നിയമവിരുദ്ധമെന്ന് കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

You might also like

-