പൊള്ളാച്ചി പീഡനം അന്വേഷണം കർണാടകയിലേക്കും ദൃശ്യങ്ങൾ പോലീസ് നശിപ്പിച്ചു
സമാനതകളില്ലാത്ത സൈബര്‍ ആസൂത്രിത പീഡനത്തിന്‍റെ ഞെട്ടല്‍ തമിഴ്നാട്ടില്‍ നിന്ന് വിട്ട് അകന്നട്ടില്ല."അണ്ണാ വിട്ടിടുങ്കോ'.... വെറുതെ വിടണമെന്ന് പ്രതികളോട് കേണ് അപേക്ഷിക്കുന്ന പെണ്‍കുട്ടികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. ചെന്നൈയില്‍ ഉള്‍പ്പടെ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്.
പൊള്ളാച്ചി / കോയമ്പത്തൂർ : വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലൂടെ പ്രണയക്കുരുക്കിലാക്കി ഇരുന്നൂറിലധികം പെണ്‍കുട്ടികളെ പീഡിപ്പിച്ച സംഘത്തില്‍ പതിനഞ്ച് പേര്‍ ഉൾപെട്ടിട്ടുണ്ടന്ന് പൊലീസ്. സി ബി സി ഐ ഡി അന്വേഷണം കര്‍ണാടകയിലേക്കും വ്യാപിപിച്ചു.പെൺകുട്ടികളെ പിടിപ്പിക്കുന്നത് ചിത്രീകരിച്ച പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു.
സമാനതകളില്ലാത്ത സൈബര്‍ ആസൂത്രിത പീഡനത്തിന്‍റെ ഞെട്ടല്‍ തമിഴ്നാട്ടില്‍ നിന്ന് വിട്ട് അകന്നട്ടില്ല.”അണ്ണാ വിട്ടിടുങ്കോ’…. വെറുതെ വിടണമെന്ന് പ്രതികളോട് കേണ് അപേക്ഷിക്കുന്ന പെണ്‍കുട്ടികളുടെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. ചെന്നൈയില്‍ ഉള്‍പ്പടെ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധം തുടരുകയാണ്.
കേസ് സിബിഐക്ക് കൈമാറുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ കൂടിയാലോചനകള്‍ തുടരുന്നു. ഏഴ് വര്‍ഷത്തോളം വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലൂടെ പെണ്‍കുട്ടികളെ പ്രണയക്കുരുക്കിലാക്കി പീഡിപ്പിച്ച ഏഴു പ്രതികൾ കൊയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലാണ്. ഇവര്‍ക്കതെിരെ ലൈംഗിക അതിക്രമം, മോഷണം, സൈബര്‍ കുറ്റകൃത്യം തുടങ്ങിയ വകുപ്പുകള്‍ക്ക് പുറമേ ഗുണ്ടാ ആക്ടും ചുമത്തിയിട്ടുണ്ട്.
തമിഴ്നാട്ടിലും കര്‍ണാടകയിലും കേന്ദ്രീകരിച്ച് പതിനഞ്ച് പേര്‍ സംഘത്തിന്‍റെ ഭാഗമായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇത് സംബന്ധിച്ചുള്ള പരിശോധനകള്‍ക്കായി സിബിസിഐഡി സ്ക്വാഡ് ബംഗളൂരുവിലേക്ക് തിരിച്ചു. അമ്പതോളം സ്ത്രീകളുടെ ദൃശ്യങ്ങളാണ് പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ നിന്ന് പൊലീസ് കണ്ടെത്തിയതായി പോലീസ് പറയുന്നത് എന്നാൽ 200 ൽ അധികം പെൺകുട്ടികളുടെ ചിത്രങ്ങൾ പ്രതികളിൽ നിന്നും പിടിച്ചെടുത്തിരുന്നതായി പ്രതികളെ പിടികൂടി പൊലീസിന് മുന്നിൽ . ഹാജരാക്കിയ പെണ്കുട്ടികയുടെ ബന്ധുക്കൾ പറഞ്ഞു നിരവധി ചിത്രങ്ങൾ
പോലീസ് നശിപ്പിച്ചതായാണ് ആരോപണം തമിഴ് നാട്ടിലെ ഉന്നതർ ഉൾപ്പെട്ട ചിത്രങ്ങളാണ് ഇത്തരത്തിൽ നശിപ്പിച്ചെതെന്നാണ് ആരോപണം
പരാതി നല്‍കിയ പൊള്ളാച്ചി സ്വദേശിനിയായ കോളേജ് വിദ്യാര്‍ത്ഥിനിയുടെ മാതാപിതാക്കളെ അണ്ണാഡിഎംകെ യുവജനവിഭാഗം നേതാവ് നാഗരാജ് മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തയും ചെയ്തിരുന്നു. ഇയാളെ പൊലീസ് കസ്റ്റിഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും വിട്ടയച്ചു.പ്രതികള്‍ക്ക് വേണ്ടി ഒരു അഭിഭാഷകരും ഹാജരാകില്ലെന്ന് തമിഴ്നാട് അഭിഭാഷക സംഘടന വ്യക്തമാക്കി. പെണ്‍കുട്ടികളുടെ കുടുംബത്തിന് നിയമസഹായം നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം കേസിൽ ആരോപണ വിധേയരായ എ ഐ എ ഡി എം കെ നേതാക്കൾക്ക് രക്ഷപെടാൻ അവസരമൊരുക്കിയ കോവൈ എസ് പി ക്കതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാണ് അതേസമയം പീഡങ്ങൾ ചിത്രീകരിച്ച പ്രതികളുടെ മൊബൈൽ ഫോണുകൾ മുഴുവനും ഇതുവരെ പോലിസിന് കണ്ടത്താനായിട്ടില്ല