നവജാത ശിശുവിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു

വാളയാർ ചെക്ക് പോസ്റ്റിന് സമീപം യാത്രക്കാര്‍ക്ക് ശുചിമുറിയിൽ പോകാൻ ബസ് നിര്‍ത്തിയ സമയത്തായിരുന്നു ഹസീന ഹോട്ടൽ ശുചിമുറിയിൽ പ്രസവിച്ചത്

0

വാളയാറിൽ നവജാത ശിശുവിനെ കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഇതര സംസ്ഥാന തൊഴിലാളിയായ അമ്മയെ അങ്കമാലി പൊലീസ് കസ്റ്റഡിയിലെടുത്തു. പശ്ചിമബംഗാൾ സ്വദേശി ഹസീനയാണ് പിടിയിലായത്. വാളയാർ ചെക്ക് പോസ്റ്റിന് സമീപം യാത്രക്കാര്‍ക്ക് ശുചിമുറിയിൽ പോകാൻ ബസ് നിര്‍ത്തിയ സമയത്തായിരുന്നു ഹസീന ഹോട്ടൽ ശുചിമുറിയിൽ പ്രസവിച്ചത്. പ്രസവ ശേഷം കുഞ്ഞിനെ ഉപേക്ഷിച്ച യുവതി അതെ ബേസിൽ യാത്ര തുടർന്നു.

സമീപത്തെ കുറ്റിക്കാട്ടിൽ നിന്ന് കുഞ്ഞിന്‍റെ കരച്ചിൽ കേട്ട ഹോട്ടൽ തൊഴിലാളികൾ ആണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് വാളയാർ പൊലീസ് വിവിധ സ്റ്റേഷനുകൾക്ക് വിവിരം കൈമാറി. ഇതേ തുടർന്നാണ് യുവതി സഞ്ചരിച്ച് ബസ്സ് അങ്കമാലിയിൽ പൊലീസ് തടഞ്ഞ് നിർത്തി പരിശോദിക്കുകയം ഹസീനയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തത്. പ്രസാവാനന്തരമുള്ള രക്ത സ്രാവത്തെ തുടർന്നു ഇവരെ അങ്കമാലി താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആരോഗ്യ സ്ഥിതി പരിശോധിച്ച ശേഷം ഡോകർമാരുടെ അനുമതിയോടെ യുവതിയെ വാളയാർ പൊലീസിന് കൈമാറും.

You might also like

-