പള്ളിവാസലിൽ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തി അന്വേഷണം വ്യപിപ്പിച്ചു പോലീസ് ബന്ധു അനുവിനായി തിരച്ചിൽ
പള്ളിവാസലില്‍ പവ്വർ ഹൌസ് ഭാഗത്തു താമസിക്കുന്ന വണ്ടിത്തറയിൽ രാജേഷിൻെറയും ജെസ്സിയുടെ മകളും . ബൈസണ്‍വാലി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിനിയുമായാ രേഷ്മയാണ്(17) കൊല്ലപ്പെട്ടത്
അടിമാലി :പള്ളിവാസലില്‍ പവ്വർ ഹൌസ് ഭാഗത്തു താമസിക്കുന്ന വണ്ടിത്തറയിൽ രാജേഷിൻെറയും ജെസ്സിയുടെ മകളും . ബൈസണ്‍വാലി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിനിയുമായാ രേഷ്മയാണ്(17) കൊല്ലപ്പെട്ടത്.കൊല്ലപ്പെട്ട പെൺകുട്ടിക്ക് കോവിഡ് ബാധിച്ചിരുന്നതായിസ്ഥികരിച്ചു മൃതദേഹത്തിൽ നിന്നും ശേഖരിച്ച ശ്രവസാമ്പിൾ പരിശോധനയിൽ കോവിഡ് പോസിറ്റിവ് എന്ന് കണ്ടത്തിയിട്ടുണ്ട്.
സ്‌കൂള്‍ സ്‌കൂൾ സമയം കഴിഞ്ഞും രേഷ്മ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പരിസര പ്രദേശങ്ങളിൽ അന്വേഷിക്കുകയും.തിരച്ചിൽ നടത്തുകയും ചെയ്തിരുന്നു പെൺകുട്ടിയെ കണ്ടെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.ഇതിനിടെ പെൺകുട്ടിയുടെ ബന്ധുവായ യുവാവ് അനുവിനോപ്പം സ്‌കൂൾ വിട്ട് പോകുന്നതായി കണ്ടവിവരം പ്രദേശത്തെ ഓട്ടോ തൊഴിലകൾ പറഞ്ഞതനുസരിച്ച് പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലെ സി സി ടി വി പരിശോധിക്കുകയും പെൺകുട്ടി സ്‌കൂൾ കഴിഞ്ഞു യുവാവിനൊപ്പം പോകുന്ന ദൃശ്യങ്ങൾ ലഭിക്കുകയുണ്ടായി
വൈകിട്ട് പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി. വള്ളക്കടവ് വഴി ഇരുവരും നടന്നുപേകുന്നത് കണ്ടതായി വിവരം ലഭിച്ചതോടെ വള്ളക്കടവിന് സമീപത്തെ സ്വകാര്യ റിസോര്‍ട്ടിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശേധിച്ചപ്പോള്‍ ഇരുവരം 4. 45ന് ഇതുവഴി കടന്നുപേകുന്നതായി കണ്ടു. തുടര്‍ന്ന് ബന്ധുവായ അരുണിന്‍റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷമത്തില്‍ 5. 1ന് ഫോണ്‍ സിച്ചിഡ് ഓഫാക്കിയതായിതെളിഞ്ഞു . തുടര്‍ന്ന് വൈകിയും നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ പവ്വര്‍ ഹൗസിന് സമീപം റോഡില്‍ നിന്നും അമ്പത് മീറ്റര്‍ മാറി പ്രദേശത്തെ ആളൊഴിഞ്ഞ പ്രദേശത്തെ കുറ്റികാട്ടിൽ കൈത്തോടിനോട് ചേര്‍ന്ന് പെണ്‍കുട്ടിയെ കുത്തേറ്റ് നിലയിൽ കണ്ടെത്തുകായിരുന്നു. പൊലീസ് വാഹനത്തില്‍ തന്നെ അടിമാലി താലൂക്ക് ആസുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കഴുത്തിനും, മാറിലും കൈക്കുമാണ് കുത്തേറ്റിരുന്നത്. ഒപ്പമുണ്ടായിരുന്ന യുവാവ് രാജേഷിന്‍റെ അഛന്‍റെ രണ്ടാം വിവാഹത്തിലുള്ള മകനാണ്. അതുകൊണ്ട് തന്നെ വീടുമായി ഇയാള്‍ ഏറെ അടുപ്പമുണ്ടായിരുന്നു.
അതേസമയം ഇരുവരുടെയും ബന്ധത്തിൽ സംശയ കരമായ രീതിയില്‍ ഒന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും പെൺകുട്ടിയുടെ അച്ഛൻ രാജേഷും ബന്ധുക്കള്‍ പറഞ്ഞു . അതുകൊണ്ട് തന്നെ കൊലപാതകത്തിന്‍റെ കരണം വ്യക്തമല്ല. സംശയകരമായ രീതിയില്‍ പ്രദേശത്ത് ഓരു ഓട്ടോറിക്ഷ കണ്ടതായും നാട്ടുകാര്‍ പറയുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.
വെള്ളത്തൂവൽ പോലീസ് എത്തി ഇൻക്വിസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ്‌ജിലേക്ക് കൊണ്ടുപോയി കോട്ടയയ്ത്തു നിന്നും പോലീസിന്റെ പ്രത്യക ഫോറൻസിക് സംഘം എത്തി മൃതഹേത്തിൽ പരിശോധനനടത്തി .അതേസമയം പെൺകുട്ടിക്കൊപ്പം സ്‌കൂൾ സമയത്തിനു ശേഷം ഉണ്ടായിരുന്ന ബന്ധുവായ ആനുവിനായി പോലീസ് തിരച്ചിൽ ആരഭിച്ചിരിക്കുകയാണ് മരിച്ച പെൺകുട്ടിയുടെ മുത്തച്ഛന് രണ്ടാം ഭാര്യയുടെ മകനാണ് അനു, നാളുകളായി ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ നിത്യ സന്ദർശകനായിരുന്നു ഇയാൾ