നടിയെ ആക്രമിച്ച കേസ് ഹാക്കർ സായ് ശങ്കറേ പോലീസ് മാപ്പുസാക്ഷിയാക്കി
കോടതി നോട്ടീസ് പ്രകാരം എറണാകുളം സിജെഎം കോടതിയില്‍ ഇന്ന് 3 മണിയോടെയാണ് സായ് ശങ്കര്‍ ഹാജരായത്. കോടതി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായെന്നും കേസില്‍ താന്‍ നീ മാപ്പ് സാക്ഷിയാണെന്നും സായി ശങ്കര്‍ പറഞ്ഞു.
കൊച്ചി| നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയ കേസിൽ ഹാക്കർ സായ് ശങ്കർ ഇനി മാപ്പുസാക്ഷി. എറണാകുളം സിജെഎം കോടതിയിലെത്തി മാപ്പുസാക്ഷിയാകാനുള്ള നടപടിക്രമങ്ങൾ സായ് ശങ്കർ പൂർത്തിയാക്കി. അടച്ചിട്ട കോടതി മുറിയിലായിരുന്നു നടപടിക്രമങ്ങൾ. ദിലീപിന്‍റെ ഫോണുകളിലെ നിർണായക തെളിവുകൾ നശിപ്പിച്ചത് സായ് ശങ്കറാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിന് സായ് ശങ്കർ അറസ്റ്റിലായിരുന്നു.സായ്ശങ്കറിനെ മാപ്പുസാക്ഷിയാക്കണമെന്ന് പ്രോസിക്യൂഷന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോടതി നോട്ടീസ് പ്രകാരം എറണാകുളം സിജെഎം കോടതിയില്‍ ഇന്ന് 3 മണിയോടെയാണ് സായ് ശങ്കര്‍ ഹാജരായത്. കോടതി നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായെന്നും കേസില്‍ താന്‍ നീ മാപ്പ് സാക്ഷിയാണെന്നും സായി ശങ്കര്‍ പറഞ്ഞു. സായി ശങ്കറിനെ മാപ്പുസാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് ആലുവ സെഷന്‍സ് കോടതിയില്‍ ക്രൈംബ്രാഞ്ച് അപേക്ഷ നല്‍കിയിരുന്നു സായ് ശങ്കർ മാപ്പുസാക്ഷിയായതോടെ കേസിൽ നിർണായക തെളിവുകൾ ലഭിക്കുമെന്ന കണക്കൂകൂട്ടലിലാണ് പൊലീസ്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിന്‍റെ അഭിഭാഷകരെയടക്കം ചോദ്യം ചെയ്യാൻ പൊലീസ് ഒരുങ്ങുന്നത്.
കേസിൽ പ്രൊസിക്യുഷൻ കുറുമാറിയതായി പ്രഖ്യപിച്ചവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തുന്നു. സിനിമാ മേഖലയിൽ നിന്നടക്കമുളളവർക്ക് വരും ദിവസങ്ങളിൽ നോട്ടീസ് നൽകും. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മേയ് മുപ്പതിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് നടപടികൾ വേഗത്തിലാക്കിയത്. കേസിന്‍റെ വിസ്താരത്തിനിടെ സിനിമാ മേഖലയിൽ നിന്നടക്കമുളള പ്രോസിക്യൂഷൻ സാക്ഷികളായ 20 പേർ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു. ദിലീപിനെതിരായ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പറ്റിയ സാക്ഷികളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. കേസിൽ നിർണായകമെന്ന് കരുതുന്ന ഇവരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തുന്നത്.