ലക്ഷദ്വീപിൽ ഉപവാസ സമരം നടത്തിയ പഞ്ചായത്ത് അംഗങ്ങളെ പോലിസ് ബലം പ്രയോഗിച്ച് നീക്കി
പ്ലക്കാഡുകളും ബോര്‍ഡുകളും എടുത്ത് മാറ്റി. അഡ്മിനിസ്ട്രേറ്ററുടെ ജനദ്രാഹ നടപടികള്‍ക്കെതിരെ ദ്വീപ് നിവാസികളുടെ നിരാഹാര സമരം തുടരുകയാണ്.
കവരത്തി : ലക്ഷദ്വീപിൽ ഉപവാസ സമരം നടത്തിയ പഞ്ചായത്ത് അംഗങ്ങളെ പോലിസ് ബലം പ്രയോഗിച്ച് നീക്കി. കവരത്തി ദ്വീപ് വില്ലേജ് പഞ്ചായത്ത് ഓഫീസിൽ സമരം നടത്തിയ ജനപ്രതിനിധികളെയാണ് പൊലീസ് നീക്കിയത്.
പ്ലക്കാഡുകളും ബോര്‍ഡുകളും എടുത്ത് മാറ്റി. അഡ്മിനിസ്ട്രേറ്ററുടെ ജനദ്രാഹ നടപടികള്‍ക്കെതിരെ ദ്വീപ് നിവാസികളുടെ നിരാഹാര സമരം തുടരുകയാണ്. ചരിത്രത്തിലാദ്യമായി ദ്വീപിൽ ഹർത്താൽ പ്രതീതിയാണ് ദ്വീപിലുള്ളത്. കച്ചവട സ്ഥാപനങ്ങൾ അടച്ചു. മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍ ഇറക്കിയില്ല. വാഹനങ്ങളും നിരത്തിലിറക്കിയില്ല.
ദ്വീപിലെ മുഴവൻ വീടുകളിൽ ഭക്ഷണം പാകചെയ്യാതെയും ഭക്ഷണം കഴിക്കാതെയും നിരാഹാരം അനുഷ്ഠിക്കുകയാണ് . ദ്വീപിലെ എല്ലാവീടുകൾക്കുമുന്നിലും അഡ്മിനിസ്ട്രറ്റക്കെതിരെ പരാധികേശിച്ചുകൊണ്ടുള്ള പ്ലൈ കാർഡുകളും ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്
നിരാഹാര സമരത്തിനായി പ്ലക്കാർഡുകൾ വിതരണം ചെയ്ത മൂന്ന് പേരെ കഴിഞ്ഞ ദിവസം കവരത്തിയിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം യു.ഡി.എഫ് എം.പിമാർ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുമ്പിൽ സമരം നടത്തുകയാണ്. ഒൻപത് എം.പിമാരാണ് സമരത്തിൽ പങ്കെടുക്കുന്നത്