ഉരുട്ടിക്കൊല പോലീസ് ഭികരതയുടെ വികൃത മുഖം, കൊലക്ക് പ്രേരിപ്പിച്ചത് തട്ടിയെടുത്ത 4020 രൂപ തിരിച്ചു ചോദിച്ചതിന്

തിരുവോണത്തിന് അരിയും തുണിയും വാങ്ങാൻ വച്ചിരുന്ന 4020 രൂപയ്ക്കുവേണ്ടിയാണ് ഉദയകുമാറിനെ ഉരുട്ടിക്കൊന്നത്

0

തിരുവനതപുരം : 2005 സെപ്തംബര് 27 നു ശ്രീകണ്ഠേശ്വരത്തു നിന്ന് വൈകിട്ട് 4 മണിയോടെയാണ് പൊലീസ് ഉദയ കുമാറിനെ അറസ്റ്റ് ചെയ്തത്. ആക്രി പെറുക്കി ജീവിച്ചിരുന്നയാളാണ് ഉദയകുമാർ.
രാത്രി ഒരു മണിയോടെ അയാളെ വിട്ടയക്കാൻ തീരുമാനിച്ചു. തിരികെ പോകുമ്പോൾ തന്റെ 4020 രൂപ തിരികെ വേണമെന്ന് ഉദയകുമാർ ആവശ്യപ്പെട്ടു. തിരുവോണത്തിന് തന്റെ വീട്ടിലേക്കു വീട്ടുസാധനകളും അമ്മ പ്രഭാവതിയ്ക്കു തുണിയും വാങ്ങാനുള്ള പണമാണ്, തിരികെ വേണം, ഉദയകുമാർ പറഞ്ഞു. ആ പണം പോലീസ് തിരികെ കൊടുത്തില്ല.
പിറ്റേന്ന് പുലർച്ചെ 4 മണിയോടെ വഴിയരികിൽ ബോധരഹിതനായി കിടന്ന അജ്ഞാത രോഗിയായെന്നു പറഞ്ഞു പൊലീസ് മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റിയിൽ എത്തിച്ചശേഷം സ്ഥലം വിട്ടു
മരിച്ച ഉദയകുമാറിന്റെ ശരീരം  തുട ഭാഗം മുതൽ പാദം വരെ പൈപ്പ് വച്ച് ഉരുട്ടിയതിന്റെ പാട് വ്യക്തമായി കാണാമായിരുന്നു. പോസ്റ്റ് മോർട്ടത്തിന് കൊണ്ടുപോകാൻ ഒരുങ്ങിയപ്പോൾ എ ഐ വൈ എഫ്‌ പ്രവർത്തകർ ഡി ഐ ജി മനോജ് അബ്രഹാമിനെ തടഞ്ഞു വച്ചു. ആർ ടി ഓ വന്നു ഇൻക്വസ്റ്റ് തയാറാക്കിയാലേ പോസ്റ്റ് മോർട്ടം അനുവദിക്കൂ എന്ന് ബന്ധുക്കൾ പറഞ്ഞു. ആർ ടി ഒ വന്ന് ഇൻക്വസ്റ്റ് തയാറാക്കിയ ശേഷമേ അവർ പൊലീസ് ഓഫീസർമാരെ വിട്ടുള്ളു. കുറ്റക്കാർക്കെതിരെ ഇന്ന് തന്നെ നടപടി എടുക്കാമെന്ന് പോലീസ് അവർക്കു ഉറപ്പു നൽകി. അതനുസരിച്ചു വൈകിട്ട് 4 മണിക്ക് മുമ്പ് മൂന്നു പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു.
പ്രധാന സാക്ഷിയായ സുരേഷ് കൂറുമാറിയതിനെ തുടർന്ന് കേസ് വീണ്ടും അവതാളത്തിലായി. ഹൈകോടതിയെ സമീപിച്ച് അന്വേഷണം സി ബി ഐ യെ ഏൽപ്പിക്കാൻ ഉത്തരവ് നേടി. അന്ന് രാത്രി പൊലീസ് സ്റ്റേഷനിൽ ചെന്ന് ഈ വിവരം അറിഞ്ഞതു മുതൽ ഇന്ന് കോടതിയിൽ വിധി കേൾക്കും വരെയും അതീവ ഗുരുതരമായ ഈ മനുഷ്യാവകാശ പ്രവർത്തനത്തിന് പിന്നിൽ ഒരാൾ നിന്നു, സി പി ഐ ജില്ലാ കൗൺസിൽ അംഗവും അന്ന് എ ഐ വൈ എഫ്‌ ജില്ലാ പ്രസി ഡന്റുമായിരുന്ന പി കെ രാജു. ഒരു ഒറ്റയാൾ പോരാളിയെപ്പോലെ, നിശബ്ദനായി.

You might also like

-