വിവഹേതരബന്ധം ചോദ്യം ചെയ്ത സഹോദരനെ കൊല്ലാന്‍ സഹോദരി ഒരുക്കിയകെണിയിൽ സഹോദരൻ ഉൾപ്പടെ നാലുപേർ മരിച്ചു യുവതി ഭക്ഷണത്തില്‍ വിഷം കലര്‍ത്തിനൽകിയ യുവതിയും കാമുകന് പിടിയിൽ

0


ചെന്നൈ : ശിവകാശിയില്‍ വിവഹേതരബന്ധം ചോദ്യം ചെയ്ത സഹോദരനെ കൊല്ലാന്‍ ഭക്ഷണത്തില്‍ യുവതി വിഷം കലര്‍ത്തി. വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച സഹോദരനുള്‍പ്പടെ നാലു സുഹൃത്തുക്കള്‍ മരിച്ചു. മറ്റ് 4 പേര്‍ ഗുരുതരാവസ്ഥയില്‍. സംഭവവുമായി ബന്ധപ്പെട്ട് യുവതിയും കാമുകനും പോലീസ് പിടിയില്‍.

ശിവകാശി സ്വദേശികളായ ഗണേഷന്‍, മുരുഗന്‍, മുഹമ്മദ് ഇബ്രാഹീം, ഗൗതം എന്നിവരാണ് മരിച്ചത്. ശരവണന്‍, 13 വയസുള്ള ജനാര്‍ദ്ദനന്‍, ശിവകുമാര്‍, ഹരിഹരന്‍ എന്നിവര്‍ മധരു ജനറല്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നു.
പോലീസ് പറയുന്നത് ഇങ്ങനെശിവകാശി സ്വദേശിനിയായ ഇന്തിരനി വള്ളിയും ഇവര്‍ ജോലി ചെയ്തു വന്ന പ്രിന്റിംങ് പ്രസ്സിന്റെ ഉടമയുമായ ശെല്‍വവുമായുള്ള അവിഹിത ബന്ധത്തെ സഹോദരന്‍ ചോദ്യം ചെയ്തതിന്റെ വിരോധത്തെ തുടര്‍ന്ന് മുരുകനെ കൊല്ലാന്‍ വള്ളിയും കാമുകനും തീരുമാനിക്കുന്നു.

ഞായറാഴ്ച രാവിലെ 8 മണിയോടെ കോഴി കറി തയാറാക്കി അതില്‍ വിഷം കലര്‍ത്തിയ ശേഷം സഹോദരന്‍ മുരു കനെ വീട്ടിലെത്തി ഭക്ഷണം കഴിക്കണമെന്ന് വള്ളി ഫോണില്‍ അറിയിക്കുന്നു.

തുടര്‍ന്ന് അമ്മ ഇന്ദിരാണിയുമായി വള്ളി ക്ഷേത്രത്തിലേക്കു പോകുന്നു, ഈ സമയം തന്റെ സുഹൃത്തുക്കളേയും രണ്ടു കുട്ടികളേയും കൂട്ടി മദ്യ ലഹരിയില്‍ രാവിലെ 10 മണിയോടെ വീട്ടിലെത്തി വിഷം കലര്‍ന്ന ചിക്കണ്‍കറി കഴിക്കുന്നു.

പിന്നീട് സുഹൃത്തുക്കള്‍ വീടുകളിലേക്ക് മടങ്ങുകയും മുരുക ന്‍ വീട്ടില്‍ ഉറങാന്‍ കിടന്നു. ക്ഷേത്രത്തില്‍ പോയി ഉച്ചയ്ക്ക് മടങിയെത്തിയ വള്ളി, മുരുകന്‍ മദ്യ ലഹരിയില്‍ കിടക്കുകയാണെന്ന് പറഞ്ഞ് അമ്മയെ വിശ്വസിപ്പ്പിക്കുകയായിരുന്നു.

ഈ സമയം മുരു കന്‍ ഒഴികെ ഉള്ളവരെ അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒടുവില്‍ മുരുഗന്‍ ഉള്‍പ്പടെ 4 പേര്‍ മരിച്ചു.സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഞായറാഴ്ച രാത്രിയോടെ വള്ളിയെ പോലീസ് പിടികൂടി.

പുലര്‍ച്ച മൂന്ന് മണിയോടെ ഇവര്‍ കുറ്റം സമ്മതിച്ചു. വിവാഹേതര ബന്ധത്തെ ചോദ്യം ചെയ്തതിനാല്‍ സഹോദരനെ കൊല്ലാന്‍ ഒരുക്കിയ കെണിയില്‍ സുഹൃത്തുക്കളും പെടുകയായിരുന്നു. വള്ളിയുടെ കാമുകന്‍ ശെല്‍വത്തേയും പോലീസ് അറസ്റ്റുചെയ്തു. അതേസമയം വലി വേറിട്ടൊരു മൊഴിയും പോലീസിനെ നൽകിയിട്ടുണ്ട് . മദ്യത്തിന് മയക്കുമരുന്നിനും അടിമയായ സഹോദരൻ മുരുകൻ, ഭർത്താവു ഉപേഷിച്ചതിനെ തുടർന്ന് വീട്ടിലെത്തിയ തന്നെ പലതവണ ലൈംഗികമായി ഉപയോഗിച്ചതെന്നു സഹോദരന്റെ ശല്യം നിമിത്തം അയാളെ വക വരുത്തുകയായിരുന്നെന്നും വള്ളി പോലീസിനോട് പറഞ്ഞിട്ടുണ്ട്

You might also like

-