പ്രവാസി മലയാളി ഫെഡറേഷൻ ഷാക്കിറയിൽ റമദാൻ കിറ്റ് വിതരണം സംഘടിപ്പിച്ചു

0

റിയാദ് :പ്രവാസി മലയാളി ഫെഡറേഷൻ സൗദി നാഷണൽ കമ്മിറ്റിയുടെ തീരുമാനപ്രകാരം വിവിധ യൂണിറ്റുകളിൽ നടക്കുന്ന റമദാൻ കിറ്റ് വിതരണത്തിന്റെ ഭാഗമായി റിയാദിൽ നിന്നും 200 കിലോമീറ്റർ അകലെ ഷാക്കിറ യൂണിറ്റിലും കിറ്റ് വിതരണം നടന്നു .അരി ,എണ്ണ ,സവാള ,കിഴങ്ങു തുടങ്ങി അനവധി പലവ്യഞ്ജനങ്ങൾ അടക്കമുള്ളതാണ് കിറ്റ് .ഷാക്കിറയുടെ പ്രാന്ത പ്രദേശങ്ങളിൽ ഉള്ള വിവിധ രാജ്യങ്ങളിലുള്ള തൊഴിലാളികളെ കണ്ടെത്തിയാണ് കിറ്റുകൾ എത്തിച്ചത് .സിറ്റി ഫ്‌ളവർ,നെസ്റ്റോ തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് കിറ്റ് വിതരണം സംഘടിപ്പിച്ചിരിക്കുന്നത് .ഷാക്കിറ യൂണിറ്റ് കോഡിനേറ്റർ ഷാജി പെരുമ്പാവൂർ,സെക്രട്ടറി സുരേഷ് പാലക്കാട് ,നാഷണൽ കമ്മിറ്റി അംഗം ടിറ്റു മോൻ ,പി .ആർ .ഒ ജിതിൻ ,ആന്റണി കൊച്ചി ,ജോൺസൺ ,ജയൻ തിരുവനന്തപുരം ,രഞ്ജിത് പെരുമ്പാവൂർ ,സാബു കൊച്ചിൻ ,ജിനേഷ് എന്നിവർക്കൊപ്പം റിയാദിൽ നിന്നും ഗ്ലോബൽ പ്രസിഡന്റ് റാഫി പാങ്ങോട് ,നാഷണൽ കമ്മിറ്റി ഭാരവാഹികളായ അസ്‌ലം പാലത്ത് ,വിനോദ് ,ഷാജി പാലോട് ,റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ അലോഷ്യസ് ,രാജു പാലക്കാട് ,രാജേഷ് പറയങ്കുളം ,റൗഫ് ,സലിം വലിലപ്പുഴ ,ജോൺസൺ ,ജോർജ് മാക്കുളം എന്നിവരും പങ്കെടുത്തു .വരുംദിവസങ്ങളിൽ ഷാക്കിറയുടെ കൃഷിയിടങ്ങളിൽ കിറ്റ് വിതരണം ഉണ്ടായിരിക്കുമെന്ന് യൂണിറ്റ് കോഡിനേറ്റർ ഷാജി പെരുമ്പാവൂരും സെക്രട്ടറി സുരേഷ് പാലക്കാടും അറിയിച്ചു

You might also like

-