ചെങ്ങന്നൂരിൽ ഇടതിനെ പിന്തുണച്ച്‌ നവോദയ റിയാദ് അസീസിയ സമ്മേളനം

0

റിയാദ് :ലോക കേരള സഭയും പെൻഷൻ തുകയുടെ വർദ്ധനയടക്കം വിവിധ പ്രവാസി അനുകൂല പദ്ധതികളുമായി മുന്നോട്ടുപോകുന്ന ഇടതു മുന്നണി സർക്കാരിനായിരിക്കണം ചെങ്ങന്നൂരിലെ പ്രവാസി കുടുംബങ്ങൾ പിന്തുണ നൽകേണ്ടതെന്ന് നവോദയ അസീസിയ യൂണിറ്റ് സമ്മേളനം അംഗീകരിച്ച പ്രമയേം ആവശ്യപ്പെട്ടു. സർവ്വമേഖലയിലും വൻ വികസനമാണ് ഇടതുമുന്നണി കഴിഞ്ഞ രണ്ടുവർഷമായി കാഴ്ച്ച വെയ്ക്കുന്നത് – സ്‌കൂളുകളുടെ ഗുണ നിലവാരം ഉറപ്പാക്കുന്നതിലും ആരോഗ്യ കേന്ദ്രങ്ങളിലും പൊതു മരാമത്ത് രംഗത്തും വൈദ്യുതി മേഖലയിലെല്ലാം മുൻപൊരിക്കലും ഉണ്ടാകാത്ത വിധമുള്ള പുരോഗതിയാണ് കൈവരിച്ചിട്ടുള്ളതെന്ന് പ്രമേയം അവതരിപ്പിച്ച നവോദയ കേന്ദ്ര കമ്മിറ്റി അംഗം പ്രഭാകരൻ പറഞ്ഞു.
സമ്മേളനം ഹക്കീം മാരാത്ത് ഉദ്‌ഘാടനം ചെയ്തു. അനിൽ പിരപ്പൻകോട് പ്രവർത്തന റിപ്പോർട്ടും രവീന്ദ്രൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. കുമ്മിൾ സുധീർ ചർച്ചകൾക്ക് മറുപടി പറഞ്ഞു. ആഷിക് അനുശോചന പ്രമേയവും ഷാജു രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. അൻവാസ്, പൂക്കോയ തങ്ങൾ, നിസാർ അഹമ്മദ്, ബാബുജി, ബാലകൃഷ്ണൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു. സുരേഷ് സോമൻ പുതിയ കമ്മിറ്റി അംങ്ങളുടെ പാനൽ അവതരിപ്പിച്ചു. മനോഹരൻ അധ്യക്ഷനായിരുന്നു.

ഭാരവാഹികൾ :മനോഹരൻ – പ്രസിഡണ്ട്,അൻസാർ, കണ്ണൻ – വൈസ് പ്രസിഡറുമാർ,അനിൽ പിരപ്പൻകോട് – സെക്രട്ടറി,കൃഷ്ണൻ, ഫെബി – ജോയിന്റ് സെക്രട്ടറിമാർ,ഹക്കീം – ട്രഷറർ.എന്നിവരെ ഭാരവാഹികളായി 15 അംഗ എക്സിക്യു്ട്ടീവ് കമ്മിറ്റിയെ തെരെഞ്ഞെടുത്തു.

You might also like

-