പി .എം .എഫ് വനിത സംഘം റംസാൻ കിറ്റ് വിതരണം ചെയ്തു 

മൂന്നു ക്യാമ്പുകളിലായി ഇന്ത്യ ,ബംഗ്ലാദേശ് ,ശ്രീലങ്ക ,ഫിലിപ്പൈൻ ,ഇൻഡോനേഷ്യ ,മൊറോക്കോ എന്നിവടങ്ങളിലെ അഞ്ഞൂറിലധികം വനിതാ ജീവനക്കാർക്കാണ് സഹായം എത്തിച്ചത്

0

റിയാദ് :പ്രവാസി മലയാളി ഫെഡറേഷൻ വനിത സംഘം അൽ ശൈബ കമ്പനിയുടെ വനിത ക്യാമ്പുകളിൽ റമദാൻ അവസാന ദിവസങ്ങളിൽ പെരുന്നാൾ ദിനങ്ങളിലേക്കാവശ്യമായ ഭക്ഷ്യ വസ്തുക്കൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു .അരി ,പഞ്ചസാര ,പാചക എണ്ണ ,സവാള ,കിഴങ്ങ് ,തെയില ,പാല് ,വെള്ളം ,സേമിയ തുടങ്ങി പതിനഞ്ചിലധികം സാധനങ്ങൾ അടങ്ങിയ കിറ്റാണ് വിതരണം ചെയ്തു .അൽ ശെയ്യ കമ്പനി ഓപ്പറേഷൻ മാനേജർ ഹമാദ് അൽ ഹമദ് വിതരണ ഉദ്‌ഘാടനം ചെയ്തു .മൂന്നു ക്യാമ്പുകളിലായി ഇന്ത്യ ,ബംഗ്ലാദേശ് ,ശ്രീലങ്ക ,ഫിലിപ്പൈൻ ,ഇൻഡോനേഷ്യ ,മൊറോക്കോ എന്നിവടങ്ങളിലെ അഞ്ഞൂറിലധികം വനിതാ ജീവനക്കാർക്കാണ് സഹായം എത്തിച്ചത് .വനിതാ സംഘം ഭാരവാഹികളായ ഷീല രാജു ,ആനി സാമുവൽ ,റാഷിദ ഷിബു ,നമിഷ അസ്‌ലം ,അശ്വതി പ്രദീപ് ,ഡോ .ഹസീന ഫുവാദ് ,നജുമുനിസ ഷാജഹാൻ ,ജിജി ബിനു ,സിമി ജോൺസൺ ,സൗദി നാഷണൽ ,റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി

You might also like

-