അർദ്ധരാത്രിയിൽ  സൈനിക നടപടി  കേന്ദ്രത്തിനെതിരെ  പ്രതിക്ഷേധം ഒമര്‍ ഒറ്റയ്ക്കല്ലെന്നു തരൂര്‍; കശ്മീര്‍ പരിഹാര നടപടിക്കു തുടക്കമെന്ന് അനുപം ഖേര്‍

നാഷണല്‍ കോണ്‍ഗ്രസ് നേതാവ് ഒമര്‍ അബ്ദുല്ല ഉള്‍പ്പെടെയുള്ള നേതാക്കളെ വീട്ടുതടങ്കലില്‍ ആക്കിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്തെത്തി.

0

ഡല്‍ഹി∙ ജമ്മു കശ്മീരില്‍ അരങ്ങേറുന്ന അസാധാരണ സംഭവവികാസങ്ങളെ എതിര്‍ത്തും അനുകൂലിച്ചും നേതാക്കള്‍. നാഷണല്‍ കോണ്‍ഗ്രസ് നേതാവ് ഒമര്‍ അബ്ദുല്ല ഉള്‍പ്പെടെയുള്ള നേതാക്കളെ വീട്ടുതടങ്കലില്‍ ആക്കിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്തെത്തി.

What is going on in J&K? Why would leaders be arrested overnight while having done no wrong? If Kashmiris are our citizens &their leaders our partners, surely the mainstream ones must be kept on board while we act against terrorists & separatists? If we alienate them, who’s left?

— Shashi Tharoor (@ShashiTharoor) August 4, 2019

ഒമര്‍ ഒറ്റയ്ക്കല്ലെന്നും ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന എല്ലാ ഇന്ത്യക്കാരും ഒപ്പമുണ്ടെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ജമ്മുവില്‍ എന്താണു സംഭവിക്കുന്നത്? പാതിരാത്രിയില്‍ യാതൊരു തെറ്റും ചെയ്യാത്ത നേതാക്കളെ അറസ്റ്റ് ചെയ്യുന്നതെന്തിന്. ഭീകരതയ്‌ക്കെതിരെ പോരാട്ടം നടത്തുമ്പോള്‍ മുഖ്യധാരാ നേതാക്കളെ ഒപ്പം നിര്‍ത്തണം. അവരെ ശത്രുക്കള്‍ ആക്കിയാല്‍ ആരാണ് അവശേഷിക്കുക? തരൂരിന്റെ ട്വീറ്റില്‍ കുറ്റപ്പെടുത്തുന്നു.

Before the day is over we will know if there will be a major crisis in J&K. Keeping my fingers crossed.

— P. Chidambaram (@PChidambaram_IN) August 5, 2019

കശ്മീരില്‍ അതിസാഹസികമായ എന്തോ നീക്കത്തിനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു താന്‍ മുന്നറിയിപ്പു നല്‍കിയിരുന്നതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം പറഞ്ഞു. സര്‍ക്കാര്‍ എല്ലാ ജനാധിപത്യ രീതികളും അട്ടിമറിക്കുമെന്നതിന്റെ ഉദാഹരണമാണ് നേതാക്കളുടെ വീട്ടുതടങ്കലെന്നും എന്താണു നടക്കാന്‍ പോകുന്നതെന്നു കാത്തിരുന്നു കാണാമെന്നും ചിദംബരം ട്വിറ്ററില്‍ കുറിച്ചു.

എന്താണു സംഭവിക്കാന്‍ പോകുന്നതെന്ന് അറിയില്ലെന്നും എന്തായാലും നല്ലതാണെന്നു കരുതുന്നില്ലെന്നും നാഷണല്‍ കോണ്‍ഗ്രസ് നേതാവ് ഒമര്‍ അബ്ദുല്ല ട്വീറ്റ് ചെയ്തു. ആരും നിയമം കൈയിലെടുക്കരുതെന്നും ശാന്തരായി തുടരണമെന്നും ഒമര്‍ ആഹ്വാനം ചെയ്തു.

Kashmir Solution has begun.??

— Anupam Kher (@AnupamPKher) August 4, 2019

അതേസമയം കശ്മീരിനു സവിശേഷ അധികാരം നല്‍കുന്ന 35 എ വകുപ്പ് പിന്‍വാതിലിലൂടെ ഭരണഘടനയില്‍ കയറിക്കൂടിയതാണെന്നും പൗരന്മാര്‍ക്കു തുല്യാവകാശം എന്ന ഭരണഘടനാ തത്വത്തിനു വിരുദ്ധമാണിതെന്നും ബിജെപി നേതാവ് അരുണ്‍ ജയ്റ്റ്‌ലി തന്റെ പുസ്തകത്തില്‍ വ്യക്തമാക്കുന്നു. പാര്‍ലമെന്റിന്റെ ഇരുസഭകളും മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പാസാക്കിയ ഭേദഗതിയല്ല 35 എ വകുപ്പ്. രാഷ്ട്രപതി വിജ്ഞാപനം വഴി ഉള്‍പ്പെടുത്തിയതാണിത്. ആ സാഹചര്യത്തില്‍ ഭരണഘടനാ പരമായി ദുര്‍ബലമാണിതെന്നും ജയ്റ്റ്‌ലി വ്യക്തമാക്കുന്നു. കശ്മീരിലേക്കു വികസനം എത്തുന്നതിനു വിലങ്ങുതടിയാണ് ഈ വകുപ്പെന്നും ജയ്റ്റ്‌ലി കുറ്റപ്പെടുത്തി. കശ്മീര്‍ പ്രശ്‌ന പരിഹാര നടപടികളുടെ തുടക്കമാണിതെന്നു ബിജെപി അനുഭാവിയും നടനുമായ അനുപം ഖേര്‍ ട്വീറ്റ് ചെയ്തു

 

You might also like

-