BREAKING NEWS …പ്ലം ജൂഡി റിസോര്‍ട്ടില്‍ കുടുങ്ങിയ ടൂറിസ്റ്റുകളെ രക്ഷപെടുത്തി; സര്‍ക്കാരിനെ വെല്ലുവിളിചാണ് അടച്ചുപൂട്ടിയ റിസോർട്ട് വീണ്ടും തുറന്നത്

രക്ഷപ്പെടുത്തിയ സഞ്ചാരികളെ മുന്നാറിലെ കെടിഡിസിയുടെ ഉടമസ്ഥതതയിലുള്ള ഹോട്ടലിലേക്കു മാറ്റി

0
IDUKKI RESERVOIR Dt: l0.08.2018
WL at 7.00 pm 2401.68ft
Hourly Gross inflow : 769 cumecs
6 Hrs Av. Net Inflow: 65 cumecs
PH discharge : 116 cumecs
Spill : 750 cumecs
Hourly net inflow : -97 cumecs
F R L : 2403 ft
10.08.2018 08:00pm
Periyar Dam
Lake level …134.80

മൂന്നാർ ;കനത്തമഴയില്‍ മലവെള്ളപ്പാച്ചലിലും മണ്ണിടിച്ചലിലും മൂന്നാറിലെ പ്ലം ജൂഡി റിസോര്‍ട്ടില്‍ കുടുങ്ങിയ വിദേശികളടക്കമുള്ള സഞ്ചാരികളെ രക്ഷപെടുത്തി. പോലീസും സൈന്യവും കെ എസ് ഇ ബി ജീവനക്കാരും ചേർന്നാണ് റിസോര്‍ട്ടില്‍ കുടുങ്ങിയ സഞ്ചാരികളേ വൈകിട്ട് ആറുമണിക്ക് ശേഷം രക്ഷപെടുത്തിയത് . മലവെള്ളപ്പാച്ചലിൽ റിസോർട്ടിന്റെ കെ എസ്ഉ ഇ ബി യുടെ ഉടമസ്ഥതയിലുള്ള റോഡിൽ 500 മീറ്ററിലധികം ഒലിച്ചുപോയി യിരുന്നു . രക്ഷപ്പെടുത്തിയ സഞ്ചാരികളെ മുന്നാറിലെ കെടിഡിസിയുടെ ഉടമസ്ഥതതയിലുള്ള ഹോട്ടലിലേക്കു മാറ്റി

.69സഞ്ചാരികളിൽ 22വിദേശീയരും പത്തുപേർ അടുത്തുള്ളവരും മറ്റുള്ളവർ രാജ്യത്തിന്റെ വിവിധപ്രദേശങ്ങളിൽനിന്നുമുള്ളവരുമാണ് ഇതിൽ റഷ്യക്കാരായ 3പേരെ പോലീസ് സംഘം രാവിലെ പുറത്തെത്തിച്ചിരുന്നു .ഇന്നലെ റിസോർട്ടിൽ കുടുങ്ങിയ സഞ്ചാരികളുമായി ബന്ധപ്പെട്ട വിവരങ്ങൾ എല്ലാം തന്നെ റിസോർട്ട് ഉടമ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു . അപകടം മനസിലാക്കിയ വിദേശ വിനോദസഞ്ചാരികൾ താങ്കളുടെ ഏംബസിയുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് ടൂറിസം
മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിനോദ സഞ്ചാരികളുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നു.പിന്നീടാണ് രക്ഷപ്രവർത്തങ്ങൾ ഉർജ്ജിതമായത് .


സംസ്ഥാന സര്‍ക്കാര്‍ അടച്ചുപൂട്ടാന് ഉത്തരവിട്ട റിസോര്‍ട്ടിലാണ് വിദേശികളടക്കമുള്ള വിനോദസഞ്ചാരികള്‍ കുടുങ്ങിയത്. ഇത്തരം ദുരന്ത സാഹചര്യങ്ങള്‍ ചൂണ്ടികാട്ടിയാണ് അനധികൃതമായി നിര്‍മ്മിച്ച ഈ റിസോര്‍ട്ടിനെതിരെ നടപടിയെടുത്തതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. എന്നാല്‍ കോടതിയെ സമീപിച്ച് അനുകൂല ഉത്തരവുമായി പ്രവര്‍ത്തിക്കുകയായിരുന്നു. ഇതുപോലുള്ളവരാണ് നമ്മുടെ വിനോദ സഞ്ചാര മേഖലയ്ക്കാകെ ശാപമാകുന്നതെന്ന് അദേഹം പറഞ്ഞു.

റിസോര്‍ട്ടിലേക്കുള്ള റോഡില്‍ മണ്ണിടിഞ്ഞ് തകര്‍ന്നത് കാരണമാണ് ടൂറിസ്റ്റുകള്‍ കുടുങ്ങിയത്. ടൂറിസ്റ്റുകള്‍ക്ക് ഭക്ഷണമടക്കമുള്ള കാര്യങ്ങള്‍ സൗജന്യമായി നല്‍കാന്‍ മന്ത്രി റിസോര്‍ട്ട് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇടുക്കിയില്‍ ഉള്ള വിദേശികള്‍ അടക്കമുള്ള ടൂറിസറ്റുകളെ എത്രയും വേഗം ജില്ലക്ക് പുറത്തുള്ള സുരക്ഷാ കേന്ദ്രങ്ങളിലേക്ക് മാറ്റുവാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. ഇടുക്കിയില്‍ വിനോദ സഞ്ചാരം പൂര്‍മായും നിരോധിച്ചതായും ഏതെങ്കിലും ടൂറിസ്റ്റുകള്‍ക്കോ, ടൂറിസം കേന്ദ്രത്തിനോ,റിസോര്‍ട്ടുകള്‍ക്കോ എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ ഉടന്‍ തന്നെ ജില്ലാ ഭരണകൂടത്തിനേയോ ടൂറിസം വകുപ്പിനേയോ അറിയിക്കുവാനും നിലവില്‍ പരിഭ്രാന്തിക്ക് കാരണമില്ലെന്നും മന്ത്രി പറഞ്ഞു. അതീവ അപകട സാധ്യത പ്രദേശത്തു സ്ഥിതി ചെയ്യുന്ന റിസോർട്ട് അടച്ചുപൂട്ടാൻ വീണ്ടും സബ് ക്ളസ്റ്റർ ഉത്തരവിട്ടിട്ടുണ്ട് മൂന്നാർ ഉൾപ്പെടുന്ന പ്രദേശത്തേക്ക് വിനോദ സഞ്ചാരികളെ വിലക്കിയിട്ടുണ്ട ങ്കിലും പാക്കേജ് ടൂറിസത്തിന്റെ ഭാഗമായി നിരവധി വിനോദ സഞ്ചാരികൾ മൂന്നാറിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്

 

You might also like

-