ഡാളസില്‍ ഈവര്‍ഷത്തെ ആദ്യ വെസ്റ്റ് നൈല്‍ വൈറസ് മരണം

ലവ് ഫീല്‍ഡ് വിമാനതാവളത്തിനു സമീപം താമസിച്ചിരുന്ന രോഗിയാണ് മരണത്തിന് കീഴടങ്ങിയത് രോഗിയെകുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

0

ഡാളസ് : 2018 റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മൂന്ന് വെസ്റ്റ് നൈല്‍ വൈറസ് ഇന്‍ഫെക്ഷന്‍ കേസ്സുകളില്‍ ഒരാള്‍ മരിച്ചതായി ആഗസ്റ്റ് 7 ചൊവ്വാഴ്ച്ച ഡാളസ് കൗണ്ടി ഹെല്‍ത്ത് ആന്റ് ഹ്യൂമണ്‍ സര്‍വീസസ് പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു.

2018 ല്‍ ആദ്യമായാണ് ഡാളസ്സില്‍ വെസ്റ്റ് നൈല്‍ വൈറസ് മരണം സംഭവിക്കുന്നത്.ലവ് ഫീല്‍ഡ് വിമാനതാവളത്തിനു സമീപം താമസിച്ചിരുന്ന രോഗിയാണ് മരണത്തിന് കീഴടങ്ങിയത് രോഗിയെകുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല

.

കൊതുകു സീസണ്‍ ആരംഭിച്ചതായും, ബാള്‍ബ് സ്പിറിംഗ്, കൊപ്പേല്‍, ഡാളസ്, ഡിസോട്ട, ഗാര്‍ലന്റ്, ഹൈലാന്റ് പാര്‍ക്ക്, ഇര്‍വിങ്ങ്, മസ്കിറ്റ്, റിച്ചാര്‍ഡ്‌സണ്‍, റോളറ്റ്, യൂണിവേഴ്‌സിറ്റി പാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നും പിടിച്ചെടുത്ത കൊതുകുകളില്‍ വെസ്റ്റ് നൈല്‍ വൈറസ് കണ്ടെത്തിയിട്ടുണ്ട്.കൊതുകുകള്‍ക്കെതിരെ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന് ഡയറക്ടിന്റെ താല്‍ക്കാലിക ചുമതല വഹിക്കുന്ന ശിവരാമയ്യര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ഇതോടൊപ്പം പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ശിവരാമയ്യര്‍ പറഞ്ഞു. വൈസ്റ്റ് നൈല്‍ വൈറസ് ഇന്‍ഫെക്ഷന്‍ മൂലം ഡാളസ് കൗണ്ടിയില്‍ ഏറ്റവും കൂടുതല്‍ മരണം നടക്കുന്നത് 2012 ലാണ്. 398 രോഗികളില്‍ 21 പേരാണ് ആ വര്‍ഷം മരിച്ചത്.

You might also like

-