മുഖ്യമന്ത്രി നാളെ പ്രളയ ബാധിത  പ്രദേശങ്ങളിലേക്ക്ഹെലികോപ്റ്ററില്‍; സ്വാതന്ത്ര്യദിന സല്‍ക്കാരം റദ്ദാക്കി ഗവര്‍ണര്‍

സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഗസ്റ്റ് 15ന് രാജ് ഭവനില്‍ നടത്താനിരുന്ന അറ്റ് ഹോം (സല്‍ക്കാരപരിപാടി) ഗവര്‍ണറുടെ തീരുമാനപ്രകാരം വേണ്ടന്നു വച്ചു

0

തിരുവനതപുരം :മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ഹെലികോപ്റ്റര്‍ മാര്‍ഗം പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. രാവിലെ 7.30 മുതലാണ് സന്ദര്‍ശനം.മുഖ്യമന്ത്രിക്കൊപ്പം റവന്യുമന്ത്രി, ചീഫ് സെക്രട്ടറി, ഡി.ജി.പി. എന്നിവരും ഉണ്ടാകും.അതേസമയം, സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഗസ്റ്റ് 15ന് രാജ് ഭവനില്‍ നടത്താനിരുന്ന അറ്റ് ഹോം (സല്‍ക്കാരപരിപാടി) ഗവര്‍ണറുടെ തീരുമാനപ്രകാരം വേണ്ടന്നു വച്ചു. മഴക്കെടുതി മൂലം സംസ്ഥാനത്ത് 27 പേര്‍ മരിക്കുകയും പലയിടത്തും വ്യാപക നാശനഷ്ടം ഉണ്ടാവുകയും ചെയ്ത ഗുരുതരമായ സ്ഥിതി കണക്കിലെടുത്താണ് ആഘോഷപരിപാടി റദ്ദാക്കിയത്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സ്വന്തം ശമ്പളത്തില്‍നിന്ന് ഒരു ലക്ഷം രൂപ സംഭാവന ചെയ്യാനും ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം തീരുമാനിച്ചു. മഴക്കെടുതിയില്‍ ആശങ്കയറിയിച്ച ഗവര്‍ണര്‍ രാജ്ഭവന്റെയും സര്‍ക്കാരിന്റെയും ജീവനക്കാരോടും പൊതുജനങ്ങളോടും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാന്‍ ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു.

You might also like

-