ശശിയോട് നാവടക്കാൻ സി.പി.എം
പി.കെ ശശിയോട് പ്രകോപനപരമായ പ്രസ്താവന വേണ്ടെന്ന അന്ത്യശാസനം നല്‍കി സി.പി.എം
തിരുവനന്തപുരം: ലൈംഗിക പീഡനകേസില്‍ ആരോപണവിധേയനായ ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിയോട് പ്രകോപനപരമായ പ്രസ്താവന വേണ്ടെന്ന അന്ത്യശാസനം നല്‍കി സി.പി.എം. വിവാദത്തില്‍ ശശിയുടെ പരസ്യ പ്രസ്താവനയും ഇനി പാടില്ലെന്ന് പാര്‍ട്ടി വിലക്കി.മാധ്യമങ്ങള്‍ വിചാരിക്കുന്ന പാര്‍ട്ടിയല്ല സിപിഎമ്മെന്ന് പി.കെ.ശശി പറഞ്ഞു. പാര്‍ട്ടിക്കുള്ളിലെ കാര്യങ്ങള്‍ തന്നില്‍ നിന്ന് കിട്ടില്ല. വിവരമില്ലാത്തവര്‍ കാര്യങ്ങള്‍ പുറത്തുപറഞ്ഞേക്കും. പരാതിയുണ്ടെങ്കില്‍ അത് അന്വേഷിക്കാനുള്ള കരുത്ത് സിപിഎമ്മിനുണ്ട്.അന്വേഷണത്തെ നേരിടാനുള്ള കമ്യൂണിസ്റ്റ് കരുത്ത് തനിക്കുമുണ്ട്. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് പ്രസാതവന വിലക്കി പാര്‍ട്ടി സംസ്ഥാന നേതൃത്വം രംഗത്തെത്തിയത്.അതേസമയം പൊലീസിനെ സമീപിക്കണമോയെന്ന് യുവതിക്ക് തീരുമാനിക്കാമെന്ന് എസ്.ആര്‍.പി പറഞ്ഞു
സ്ത്രീകള്‍ക്കെതിരായ അതിക്രമം വച്ചുപൊറുപ്പിക്കില്ലെന്ന് ബൃന്ദ കാരാട്ട്പറഞ്ഞുശശിക്കെതിരായ പീഡനപരാതിയില്‍ അന്വേഷണറിപ്പോര്‍ട്ട് സംസ്ഥാനകമ്മിറ്റിക്ക് മുന്‍പ് സമര്‍പ്പിക്കുമെന്നും സി.പി.എം വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനകമ്മിറ്റിയോഗം ഈമാസം 30നും ഒക്ടോബര്‍ ഒന്നിനുമാണ്.
ഇതനിടെ ശശിക്കെതിരായ പരാതിയില്‍ പാര്‍ട്ടി സംസ്ഥാന ഘടകം അന്വേഷണം തുടങ്ങിയെന്ന് പി.ബി അംഗം ബൃന്ദ കാരാട്ട് വ്യക്തമാക്കിപരാതിക്കാരിയുടെ മൊഴിയെടുക്കുമെന്ന് പി.കെ.ശ്രീമതിയും പറഞ്ഞു. കമ്മിഷന്റെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. നടപടി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും പി.കെ.ശ്രീമതി തിരുവനന്തപുരത്ത് പറഞ്ഞു.